പശ്ചിമ ബംഗാളിലെ ബിര്‍ഭുമില്‍ ആളുകളെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഗുരുതരമായി പൊള്ളലേറ്റ നജിമ ബീബിയാണ് ഇന്ന് മരിച്ചത്. ഇവരെ കഴിഞ്ഞയാഴ്ച രാംപൂർഹട്ട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മാർച്ച് 21 ന് രാത്രി ബംഗാളിലെ ബിർഭും ജില്ലയിലെ രാംപുർഹട്ടിനടുത്തുള്ള ബോഗ്തുയി ഗ്രാമത്തിലാണ് ആളുകളെ വീടിനുള്ളില്‍ പൂട്ടിയിട്ട് തീവച്ചത്. തൃണമൂൽ കോൺഗ്രസ് പ്രാദേശിക പഞ്ചായത്ത് നേതാവിന്റെ കൊലപാതകത്തിന്റെ പിന്നാലെയാണ് കൂട്ടകൊല നടന്നത്. സംസ്ഥാന സർക്കാർ നിയോഗിച്ച എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തി കൽക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടുകൊടുത്തിരുന്നു. കേസിൽ ഇതുവരെ 22 പേർ അറസ്റ്റിലായിട്ടുണ്ട്.
english summary;Birbhum arson case: Death toll climbs to 9 as victim succumbs to burns
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.