21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 5, 2025
March 21, 2025
February 22, 2025
January 28, 2025
December 30, 2024
December 1, 2024
October 30, 2024
July 13, 2024
April 24, 2024
February 13, 2024

തെലങ്കാനയിൽ നൂറിലധികം തെരുവ് നായ്ക്കൾക്ക് വിഷം നൽകിയതായി പരാതി

Janayugom Webdesk
ഹൈദരാബാദ്
March 30, 2022 11:04 am

തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നൂറിലധികം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ടതായി മൃഗാവകാശ പ്രവർത്തകൻ അദുലാപുരം ഗൗതം. നായ്ക്കളെ കൊന്നൊടുക്കിയതുമായി ബന്ധപ്പെട്ട് ഗ്രാമ തലവനെതിരെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെയും ഗൗതം പരാതി നൽകി. സ്‌ട്രേ അനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മൃഗാവകാശ പ്രവർത്തകയാണ് ഗൗതം.

ഗ്രാമ തലവനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് നായപിടുത്തക്കാരെ നിയമിക്കുകയും മാർച്ച് 27ന് തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. സ്വകാര്യ ഉടമകളടക്കം സ്‌ട്രേ അനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകിയതായി ഗൗതം പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ വളർത്തുനായയെക്കുറിച്ച് അന്വേഷിക്കാൻ ഫൗണ്ടേഷൻ അംഗങ്ങൾ ഗ്രാമത്തിലെത്തിയെങ്കിലും, ഉപേക്ഷിക്കപ്പെട്ട കിണറുകളിൽ കൊന്ന് കത്തിച്ച തെരുവ് നായ്ക്കളുടെ അവശിഷ്ടം കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

eng­lish summary;Over 100 stray dogs poi­soned in Telan­gana, activist blames vil­lage officials

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.