19 April 2025, Saturday
KSFE Galaxy Chits Banner 2

പാലരുവി ഫാർമേഴ്സ് നേതൃത്വത്തിൽ അഗ്രി സ്മാർട്ട് വില്ലേജ്

Janayugom Webdesk
കൊട്ടാരക്കര
March 30, 2022 9:26 pm

പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അഗ്രി സ്മാർട്ട് വില്ലേജ് ആരംഭിക്കുന്നു. രൂപീകരണ യോ​ഗം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ​ഹൈലാൻഡ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കമ്പനി ചെയർമാൻ ബിജു കെ മാത്യു അധ്യക്ഷനായി. കമ്പനി ഡയറക്ടർമാരായ സി ബാൾഡുവിൻ, ആർ വിജയൻ, കെ എൻ ശാന്തിനി, ജയപ്രകാശ് പി കെ, സന്ദീപ് വി, ടൈറ്റസ് സെബാസ്റ്റ്യൻ, ആർ രാധാകൃഷ്ണൻ നായർ, സി ഇ ഒ അഖിൽ ജി ആർ, അമ്പലക്കര അനിൽ കുമാർ, മാധ്യമപ്രവർത്തകൻ ഷമ്മി പ്രഭാകർ എന്നിവർ സംസാരിച്ചു.
എഴുകോൺ പുളിയിറയിൽ മൂന്നര ഏക്കർ സ്ഥലത്താണ് കമ്പനിയുടെ നേതൃത്വത്തിൽ അഗ്രോ പാർക്ക് യഥാർത്ഥമാകുന്നത്. ആധുനിക കാലാവസ്ഥ നിയന്ത്രിത സംഭരണികൾ, ഫാം സ്കൂൾ, ഹൈടെക് നഴ്സറി, ടിഷ്യൂകൾച്ചർ ലാബ്, അഗ്രോ ഫാർമ, പശു ആട് കോഴി എന്നിവയെ ആധുനികരീതിയിൽ വളർത്തുന്ന ഫാമുകൾ, ഹാച്ചറികൾ, ഫാം ടൂറിസം എന്നിങ്ങനെയുള്ള കാർഷികമേഖലയിലെ നൂതന ആശയങ്ങൾ കോർത്തിണക്കിയാണ് പാലരുവി അഗ്രോ പാർക്ക് നിലവിൽ വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.