യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കാണ് എയര്‍ ഇന്ത്യാ അധികൃതര്‍ ഇളവ് അനുവദിച്ചത്. നിലവില്‍ യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമായിരുന്നു.
വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വാക്‌സിനെടുക്കാതെ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും യാത്രയ്ക്ക് 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റും ഹാജരാക്കണം. യാത്രാ തീയതിക്ക് 14 ദിവസം മുന്‍പ് മറ്റു വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അതടക്കം എല്ലാ വിവരങ്ങളും എയര്‍സുവിധയില്‍ അപ് ലോഡ് ചെയ്യണം.
English Summary:Those coming to India from UAE do not need RTPCR test
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.