22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
September 24, 2024
April 24, 2024
March 9, 2024
March 8, 2024
September 5, 2023
June 4, 2023
December 19, 2022
November 28, 2022
May 22, 2022

അധികൃതര്‍ നോക്കിനില്‍ക്കെ പകല്‍വെട്ടത്ത് കള്ളന്മാര്‍ അടിച്ചുകൊണ്ടുപോയത് 60 അടി നീളമുള്ള പാലം!

Janayugom Webdesk
പട്ന
April 9, 2022 5:53 pm

പ്രാദേശിക ഭരണകൂടവും നാട്ടുകാരും നോക്കിനില്‍ക്കെ മോഷ്ടാക്കള്‍ അടിച്ചുകൊണ്ടുപോയത് 60 അടി നീളമുള്ള പാലം. ബിഹാറിലെ അമിയാവര്‍ ഗ്രാമത്തില്‍ നസ്രിഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇരുമ്പ് പാലമാണ് കള്ളന്മാര്‍ പൊളിച്ച് കടത്തിയത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയ മോഷ്ടാക്കളാണ് പാലം പൊളിച്ചുകൊണ്ട് കടന്നത്. മൂന്ന് ദിവസമെടുത്താണ് കള്ളന്മാര്‍ പാലം പൊളിച്ചെടുത്തുകൊണ്ട് പോയത്. ഇതിനായി നാട്ടുകാരും അധികൃതരുംഉള്‍പ്പെടെ കയ്യയഞ്ഞ് സഹായവും നല്‍കി.
അപകടാവസ്ഥയിലായിരുന്ന പാലമായിരുന്നു ഇത്.
1972ലാണ് അരാ കനാലിന് കുറുകെ ഇരുമ്പ് പാലം നിര്‍മിച്ചത്. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതിനാല്‍ കുറേക്കാലമായി ആരും ഈ പാലം ഉപയോഗിച്ചിരുന്നില്ല. ജെസിബിയും ഗ്യാസ് കട്ടറും അടക്കം ഉപയോഗിച്ചാണ് ഇവര്‍ പാലം പൊളിച്ചത്. മൂന്നുദിവസത്തിനിടെ ഒരിക്കല്‍ പോലും ഇവര്‍ക്കാര്‍ക്കും യാതൊരു സംശയവും തോന്നിയിരുന്നില്ല. ഒടുവില്‍ പാലം പൂര്‍ണമായും പൊളിച്ച് കടത്തിയ ശേഷമാണ് വന്നത് യഥാര്‍ഥ ഉദ്യോഗസ്ഥരല്ലെന്നും സംഭവം മോഷണമാണെന്നും നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇതോടെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. സംഭവത്തില്‍ നസ്രിഗഞ്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇറിഗേഷന്‍ വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയര്‍ അര്‍ഷദ് കമാല്‍ അറിയിച്ചു. കാലപ്പഴക്കം കാരണം ഉപേക്ഷിക്കപ്പെട്ട പാലമാണിതെന്നും വര്‍ഷങ്ങള്‍ക്കിടെ പാലത്തിന്റെ പല ഭാഗങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നസ്രിഗഞ്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Thieves steels bridge in front of officers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.