21 April 2025, Monday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 5, 2025
January 14, 2025
December 23, 2024
January 18, 2024
October 8, 2023
May 9, 2023
June 30, 2022
June 3, 2022
April 12, 2022

ഗുജറാത്തിൽ ഇഫ്താർ വിരുന്നിനിടെ കല്ലേറ്

Janayugom Webdesk
ഗാന്ധിനഗര്‍
April 12, 2022 5:33 pm

ഗുജറാത്തിലെ ഹിമ്മത്ത് നഗറിൽ ഇഫ്താർ വിരുന്നിനിടെ കല്ലേറ്. തിങ്കളാഴ്ച വൈകിട്ടാണ് രണ്ട് മതവിഭാഗങ്ങൾ തമ്മിൽ വീണ്ടും വർഗീയ കലാപമുണ്ടായത്. ഏറ്റുമുട്ടലിനിടെ പെട്രോൾ ബോംബുകൾ എറിഞ്ഞിരുന്നു. പൊലീസ് ലാത്തി ചാർജ് നടത്തിയാണ് കലാപകാരികളെ പിരിച്ചുവിട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാമ നവമി ദിനത്തിലും ഇവിടെ സമാനമായ കലാപം ഉണ്ടായിരുന്നു. ഞായറാഴ്ചത്തെ കലാപത്തിനു ശേഷം നിരവധി പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

ഞായറാഴ്ച നടന്ന കലാപത്തിൽ നിരവധി കടകളും വാഹനങ്ങളും വീടുകളുമൊക്കെ അഗ്നിക്കിരയായിരുന്നു. വ്യാപകമായ കല്ലേറുമുണ്ടായി. സംഭവത്തില്‍ 50 പേർക്കെതിരെയാണ് കേസെടുത്തത്.

Eng­lish sum­ma­ry; clash on Iftar par­ty in Gujarat

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.