ഇന്ധന ഇറക്കുമതിക്ക് പണമില്ലാത്തതിനാല്‍ ഗാര്‍ഹീക, വ്യാവസായിക ഉപയോഗത്തിനുള്ള വെെദ്യുതി വിതരണം വെട്ടിക്കുറച്ച് പാകിസ്ഥാന്. റഷ്യ- ഉക്രെയ്ന് സംഘര്‍ഷത്തെതുടര്‍ന്ന് ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും കൽക്കരിയുടെയും വില ഉയര്‍ന്ന സാഹചര്യത്തിലാണ് പാകിസ്ഥാന് പ്രതിസന്ധിയിലായത്. ഇന്ധന ചെലവ് ഒമ്പതു മാസത്തിനുള്ളില്‍ 15 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
3,535 മെഗാവാട്ട് ശേഷിയുള്ള ഒമ്പത് പവര്‍ പ്ലാന്റുകളാണ് ഇന്ധനക്ഷാമം മൂലം പ്രവര്‍ത്തനം നിലച്ചത്. 3,605 മെഗാവാട്ട് ശേഷിയുള്ള 18 പവര്‍ പ്ലാന്റുകള്‍ സാങ്കേതിക തകരാറു മൂലം പ്രവര്‍ത്തനരഹിതമായി. മൊത്തം 7, 140 മെഗാവാട്ട് ശേഷിയുള്ള പവര്പ്ലാന്റുകളാണ് രാജ്യത്ത് പ്രവര്‍ത്തന രഹിതമായിട്ടുള്ളത്.
ഇമ്രാന് സര്‍ക്കാരിനെ പുറത്താക്കിയതിനു ശേഷം ഇതുവരെ ഊർജ മന്ത്രിയെ നിയമിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഇന്ധന പ്രതിസന്ധി വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഊർജ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന, താരതമ്യേന ദരിദ്ര രാജ്യമായ പാകിസ്ഥാന് ഇന്ധനച്ചെലവ് വർധിക്കുന്നത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ദീർഘകാലമായുള്ള എൽഎൻജി വിതരണക്കാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിതരണം നടത്തുന്നില്ല.
English summary;Fuel crisis: Pakistan cuts power supply
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.