ശ്രീലങ്കൻ സെൻട്രൽ ബാങ്ക് മുൻ ഗവർണർ അജിത് നിവാദ് കബ്രാളിന് വിദേശയാത്രാവിലക്ക്. മേയ് രണ്ടുവരെയാണ് വിലക്ക് നീട്ടിയത്. കഴിഞ്ഞ ഏഴിനു കൊളംബോ മജിസ്ട്രേറ്റ് കോടതി മുൻ ഗവർണർക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. അടുത്ത രണ്ടിനു വീണ്ടും കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചു. 2006 മുതൽ 2015 വരെ സെൻട്രൽ ബാങ്ക് ഗവർണറായി പ്രവർത്തിച്ചപ്പോൾ ഭരണവീഴ്ചയുണ്ടെന്നു കാണിച്ചു സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണു മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം.
English Summary:Ajith Nivard Cabraal was a Extended for travel
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.