ജഹാംഗിർപുരിയില്‍ സുപ്രീം കോടതി വിലക്കു ലംഘിച്ചും ഇടിച്ചുനിരത്തൽ തുടർന്ന് മുനിസിപ്പൽ അധികൃതർ. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
ഉച്ചയോടെ പ്രശ്നത്തിൽ വീണ്ടും ഇടപെട്ട സുപ്രീം കോടതി സ്റ്റേ ഉത്തരവ് അടിയന്തരമായി അധികൃതർക്ക് എത്തിച്ചുനൽകാൻ സെക്രട്ടറി ജനറലിന് നിർദേശം നൽകി. തുടർന്ന് പൊളിക്കൽ നടപടികൾ നിർത്തിവച്ചു.
രാവിലെ വൻ സന്നാഹങ്ങളുമായി മുനിസിപ്പൽ അധികൃതർ പൊളിച്ചുനീക്കൽ തുടങ്ങിയതിനു പിന്നാലെയാണ് തൽസ്ഥിതി തുടരാൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ഉത്തരവ് വന്നത്. കോടതി ചേർന്നയുടൻ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
English summary;Eviction in violation of Supreme Court stay; The protest is strong
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.