മാന്‍പവര്‍ അതോറിറ്റിയുടെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഫീസ് ഉയര്‍ത്തണമെന്ന നിര്‍ദേശം വാണിജ്യ വ്യവസായ മന്ത്രാലയം തള്ളി. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനയും മറ്റു ചെലവുകളും പരിഗണിച്ച് ഫീസില്‍ പത്തു ശതമാനം വര്‍ധന വേണമെന്നാണ് മാന്‍പവര്‍ അതോറിറ്റി മുന്നോട്ടുവെച്ച നിര്‍ദേശം. ഒരു ഗാര്‍ഹികത്തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസ് 980 ദിനാര്‍ ആക്കണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടത്.
എന്നാല്‍, കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റും മാതൃരാജ്യത്തെ വൈദ്യ പരിശോധനയും മറ്റു ചെലവുകളും ഉള്‍പ്പെടെ 890 ദീനാറില്‍ അധികം റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഫീസ് 1400 ദീനാര്‍ വരെ ഉയര്‍ത്തണമെന്നാണ് റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ ആവശ്യപ്പെടുന്നത്.
റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ അമിത ഫീസ് ഈടാക്കുന്നതായി സ്വദേശികളില്‍നിന്ന് നിരവധി പരാതി ഉയര്‍ന്നിരുന്നു. അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ 135 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ ഇ‑മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
English summary; Domestic worker recruitment fees have not been increased
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.