തുടര്‍ച്ചയായുള്ള ചര്‍ച്ചകളാല്‍ പ്രശാന്ത് കിഷോറിന്റെ വരവിനായി കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും സോണിയഗാന്ധി മുതിരുമ്പോള്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ക്ക് താല്‍പര്യമില്ലാത്തസ്ഥിതിയാണ്. തുടര്‍ച്ചയായുള്ള ചര്‍ച്ചകള്‍ കൊണ്ട് പ്രശാന്ത് തന്റെ റോളിന് ഗൗരവമുള്ളതാക്കി മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം പരസ്യ പ്രസ്താവനകളും നടത്തി കഴിഞ്ഞു. ഇതെല്ലാം അദ്ദേഹം കോണ്‍ഗ്രസിലെത്തുമെന്നതിന്റെ ഉറപ്പുകളാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മൊത്തത്തില്‍ അമ്പരപ്പിച്ചുള്ള നീക്കങ്ങളാണ് പ്രശാന്ത് നടത്തിയിരിക്കുന്നത്. 600 സ്ലൈഡുകളുള്ള ഒരു പ്രസന്റേഷനാണ് കോണ്‍ഗ്രസ് നേതൃത്വത്തിനായി പ്രശാന്ത് ഒരുക്കിയത്.
ഏതൊക്കെ രീതിയില്‍ കോണ്‍ഗ്രസിനെ മാറ്റിയെടുക്കാമെന്ന കാര്യങ്ങളാണ് ഈ പ്രസന്റേഷനിലുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ പ്രസന്റേഷന്‍ മുഴുവന്‍ കണ്ടിട്ടില്ല. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾക്കിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ്. പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് നേതാക്കൾക്കിടയിൽ ഇപ്പോഴും ചില സംശയങ്ങളുണ്ടെന്നും എന്നാൽ തുറന്ന മനസാണ് തങ്ങൾക്കുള്ളതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. പ്രശാന്ത് കിഷോറിന്റെ പുനഃരുജ്ജീവന പദ്ധതികളെ കുറിച്ച് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചർച്ച നടത്തിയ മുതിർന്ന നേതാക്കളിൽ ഒരാളാണ് ദിഗ് വിജയ് സിംഗ്.
മാത്രമല്ല പികെയുടെ പദ്ധതികൾ വിശകലനം ചെയ്യുന്നതിന് സോണിയ രൂപീകരിച്ച പാനലിലേയും അംഗമാണ് സിംഗ്. കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നതിനായി പ്രശാന്ത് തയ്യാറാക്കിയ പദ്ധതികൾ ഏറെ മികച്ചതാണെന്ന് സിംഗ് അഭിപ്രായപ്പെട്ടു. സ്റ്റാറ്റസ്റ്റിക്സ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യക്തിയാണ് ദിഗ്വിജയ് സിംഗ്. ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞത്, ഞങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ പുതിയതെന്ന് തോന്നിക്കുന്ന ഒന്നുമില്ല. പികെയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ എതിർപ്പൊന്നുമില്ല. ജനങ്ങൾ സ്വീകരിക്കും, എന്നാൽ എത്രത്തോളം, എങ്ങനെ തുടങ്ങിയ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്, സിംഗ് പറഞ്ഞു. പാർട്ടിയിൽ പ്രശാന്ത് കിഷോറിന് നിർണായക പദവികൾ നൽകുന്നതിനോട് കടുത്ത എതിർപ്പുള്ള നേതാക്കളിൽ ഒരാളാണ് ദിഗ് വിജയസിംങ്.‘പ്രശാന്ത് കിഷോറുമായി തനിക്ക് അത്ര അടുത്ത ബന്ധം ഇല്ല, മാത്രമല്ല അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കേണ്ടതായും വന്നിട്ടില്ല. പ്രശാന്ത് കിഷോർ ഒരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ്.
കോൺഗ്രസിന്റ തിരിച്ചുവരവിനായി ഒരു പദ്ധതിയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഒരു പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് അദ്ദേഹം എളുപ്പം ചേക്കേറുകയാണ്. അതുകൊണ്ട് തന്നെ പ്രശാന്ത് കിഷോറിനെ സംബന്ധിച്ച് രാഷ്ട്രീയ പ്രതിബദ്ധതയോ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയോ ഇല്ല. പികെയ്ക്ക് ഐ ‑പാക് എന്ന സ്ഥാപനം ഉണ്ട്, മറുവശത്ത് പ്രശാന്ത് കിഷോർ എന്ന വ്യക്തിയും. പശ്ചിമ ബംഗാളിൽ മമത ബാനർജിയ്‌ക്കൊപ്പവും ആന്ധ്രാപ്രദേശിൽ ജഗനൊപ്പം (മോഹൻ റെഡ്ഡി), തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്കൊപ്പവും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം നേതാക്കളുടെ ആശങ്കകളാണ്. ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത ആശങ്കയുണ്ട്. പ്രശാന്ത് കിഷോറിന് എന്ത് പദവി നൽകും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഇടപെടലുകൾ എങ്ങനെയാകും എന്നതെല്ലാമാണ് നേതാക്കളുടെ ആശങ്ക. കോൺഗ്രസ് എന്നത് വലിയൊരു പ്രസ്ഥാനമാണ്. തീർച്ചയായും നേതാക്കൾക്ക് ആശങ്ക കാണും. എന്തായാലും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയായിരിക്കും പ്രശാന്തിന്റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് അന്തിമ നിലപാട് കൈക്കൊള്ളുകയെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.പാർട്ടിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചില നയങ്ങളും ചട്ടക്കൂടുകളുമുണ്ട്. അതിനനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ സാധിക്കൂ. പാർട്ടിയിൽ തിരഞ്‍ഞെടുപ്പ് നടക്കാനുണ്ട്.
ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം മാത്രമാകും നേതൃത്വം തിരുമാനത്തിലേ്ക് കടക്കുക., സിംഗ് വ്യക്തമാക്കി. അതേസമയം ഉടൻ തന്നെ പ്രശാന്ത് പാർട്ടിയിൽ ചേർന്നക്കുമെന്ന് തന്നെയാണ് ഭൂരിഭാഗം നേതാക്കളും വിലയിരുത്തുന്നത്. പ്രശാന്ത് ഒരേ സമയം രണ്ട് കാര്യങ്ങളാണ് നടപ്പാക്കുന്നത്. ഒന്ന് കോണ്‍ഗ്രസിന്റെ അടിമുടി അഴിച്ചുപണിയും മറ്റൊന്ന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാനുള്ള ഗെയിം പ്ലാനുമാണ്. ഈ മാസം ഇനിയുള്ള ദിവസങ്ങളില്‍ പ്രശാന്തുമായി സഹകരിക്കുന്ന കാര്യം കോണ്‍ഗ്രസ് പ്രഖ്യാപിക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ഇത് പ്രശാന്തിന്റെ നിര്‍ദേശം അനുസരിച്ചാണ്. ഒപ്പം സംസ്ഥാനങ്ങളില്‍ വിവിധ കക്ഷികളുമായി സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിക്കും. അതിനുള്ള പ്ലാന്‍ പ്രശാന്ത് തയ്യാറാക്കും. വിവിധ മുഖ്യമന്ത്രിമാരുമായും പ്രശാന്ത് ചര്‍ച്ചകള്‍ നടത്തും.
സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും നിര്‍ദേശങ്ങളുണ്ട്. കോണ്‍ഗ്രസ് ശക്തമായി നില്‍ക്കുന്നതോ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതോ ആയ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്നാണ് നിര്‍ദേശം. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, എന്നീ സംസ്ഥാനങ്ങളിലും പുതിയ തുടക്കമാണ് പ്രശാന്ത് നിര്‍ദേശിക്കുന്നത്. പുതിയ നേതൃത്വത്തെ കൊണ്ടുവന്ന് ആദ്യ മുതല്‍ സംഘടനയെ വളര്‍ത്തി കൊണ്ടുവരിക എന്നതാണ് തന്ത്രം. ഗുജറാത്തില്‍ പാട്ടീദാര്‍ നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ പ്രശാന്ത് നിര്‍ദേശിച്ചിട്ടുണ്ട്.യാതൊരു പ്രതീക്ഷകളോ ഉപാധികളോ ഇല്ലാതെ കോണ്‍ഗ്രസില്‍ ചേരാമെന്ന് പ്രശാന്ത് അറിയിച്ചിട്ടുണ്ട്.
താന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി ഏറ്റവും അടിത്തട്ട് മുതല്‍ നടപ്പാക്കിയാല്‍ മതിയെന്നാണ് പ്രശാന്തിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ ആത്മാവ് നിലനിര്‍ത്തി, അടിമുടി പൊളിച്ചെഴുത്തുകയാണ് പ്രശാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. അഗ്രസീവായി കോണ്‍ഗ്രസ് മാറണമെന്ന് പ്രശാന്ത് പറയുന്നു. പ്രവര്‍ത്തകരമായി കൂടുതല്‍ ഇടപഴകാനും ആശയവിനിമയം നടത്താനുള്ള നേതൃത്വം തയ്യാറാവണമെന്ന് പ്രശാന്ത് നിര്‍ദേശിക്കുന്നു. 2024ല്‍ പുതുതായി വലിയൊരു വിഭാഗം വോട്ടര്‍മാര്‍ രൂപം കൊള്ളുമെന്ന് പ്രശാന്ത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ പുതിയ വോട്ടര്‍മാരില്‍ ദരിദ്രര്‍, ഗ്രാമീണര്‍, കര്‍ഷകര്‍, സ്ത്രീകള്‍, എ്ന്നിവരുണ്ടാവും.
ഇവരെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന് സാധിക്കേണ്ടത്. പ്രശാന്ത് ഇന്ത്യയുടെ വോട്ടുബാങ്കിനെ പറ്റിയുള്ള ധാരണയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ചയായിരിക്കുന്നത്. കാലത്തിനനുസരിച്ച് മാരാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നാണ് പ്രശാന്തിന്റെ ഉപദേശം. മാധ്യമങ്ങളെ കൂടുതല്‍ ആശ്രയിച്ചുള്ള, മധ്യസ്ഥരെ ഉപയോാഗിച്ചുള്ള രീതി കോണ്‍ഗ്രസ് അവസാനിപ്പിക്കണം. പകരം പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് അവരുമായി സംസാരിക്കാന്‍ തയ്യാറാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ യുവാക്കളെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നാണ് പരാതി. പല ജില്ലകളിലും തിരഞ്ഞെടുപ്പുകള്‍ നടക്കാത്തത് കൊണ്ട് യുവാക്കളെ വേണ്ട വിധത്തില്‍ ഉപയോഗിക്കാനോ വളര്‍ത്തിയെടുക്കാനോ കോണ്‍ഗ്രസിന് സാധിച്ചില്ല.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനും രണ്ടായിരിക്കണമെന്ന് കര്‍ശനമായി പ്രശാന്ത് ആവശ്യപ്പെട്ടുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടുതല്‍ യാത്ര ചെയ്ത് പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ തയ്യാറാവണം. യുപിഎ അധ്യക്ഷയായി സോണിയ തുടരുന്നത് വളരെ നല്ലതായിരിക്കുമെന്നും പ്രശാന്ത് നിര്‍ദേശിച്ചിട്ടുണ്ട്. അശോക് ഗെലോട്ടിന്റെയും ഭൂപേഷ് ബാഗലിന്റെയും പൂര്‍ണ പിന്തുണ പ്രശാന്തിനുണ്ട്.
ഗെലോട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബ്രാന്‍ഡെന്നാണ് പ്രശാന്തിനെ വിശേഷിപ്പിച്ചത്. അതേസമയം ഗാന്ധി കുടുംബം അദ്ദേഹത്തെ സ്വീകരിക്കാനായി തയ്യാറായി നില്‍ക്കുകയാണ്.2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേപ്പിന് നിരവധി നിർദ്ദേശങ്ങളാണ് പ്രശാന്ത് നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷയായി സോണിയ തുടർന്ന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആകണമെന്നാണ് നിർദ്ദേശം. രാഹുൽ ഗാന്ധിയെ പാർലമെന്ററി ബോർഡ് ചീഫായും നിയമിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
English summary:Talks with Prashant Kishore on one side in Congress; Concern for senior leaders like Digvijay Singh
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.