14 November 2024, Thursday
KSFE Galaxy Chits Banner 2

അമിത വേഗം; മുന്നറിയിപ്പ് നല്‍കിയിട്ടും ഡ്രൈവര്‍മാര്‍ നിയമലംഘനം ആവര്‍ത്തിക്കുന്നെന്ന് ഷാര്‍ജ പൊലീസ്

Janayugom Webdesk
ഷാര്‍ജ
April 25, 2022 6:07 pm

അമിത വേഗം കാരണമുള്ള അപകടങ്ങളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും ചില ഡ്രൈവര്‍മാര്‍ നിയമലംഘനം ആവര്‍ത്തിക്കുന്നെന്ന് ഷാര്‍ജ പൊലീസ്. 2021ലെ പുതിയ കണക്കുകള്‍ പ്രകാരം ഷാര്‍ജയില്‍ വേഗപരിധി ലംഘിച്ച 7,65,560 കേസുകള്‍ റഡാറില്‍ രേഖപ്പെടുത്തി. പലരും മണിക്കൂറില്‍ 180 കിലോമീറ്ററിലധികം വേഗതയില്‍ യാത്രചെയ്തു. ഏറ്റവും ഉയര്‍ന്ന വേഗത രേഖപ്പെടുത്തിയത് ഷാര്‍ജ ഖോര്‍ഫക്കാന്‍ റോഡിലാണ്. ഇവിടെ ഒരു വാഹനം മണിക്കൂറില്‍ 279 കിലോമീറ്റര്‍ വേഗതയില്‍ പോയതായി പൊലീസ് പറഞ്ഞു.

ഇത്രയും വേഗത്തില്‍ വാഹനമോടിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയന്റുകള്‍ വീഴും. കൂടാതെ 3000 ദിര്‍ഹം പിഴയും 60 ദിവസത്തെ വാഹനം കണ്ടു കെട്ടലും നേരിടേണ്ടിവരും. 2021ല്‍ ഷാര്‍ജയില്‍ മൊത്തം 11,74,260 ട്രാഫിക് പിഴകള്‍ രേഖപ്പെടുത്തിയതായി ട്രാഫിക് പെട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് ബോധവത്കരണ ബ്രാഞ്ച് ഡയറക്ടര്‍ ക്യാപ്റ്റന്‍ സൗദ് അല്‍ ഷൈബ പറഞ്ഞു. അമിതവേഗത, സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു.

Eng­lish sum­ma­ry; Exces­sive speed; Shar­jah police say dri­vers are repeat­ing the offense despite warnings

You may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.