ഹനുമാൻ ചാലിസ വിഷയത്തിൽ മുംബൈയില്‍ ജനങ്ങളെ തെററിദ്ധരിപ്പിച്ചത് ബിജെപി നേതാവും, സംസ്ഥാനപ്രതിപക്ഷനേതാവുമായ ഫഡ്‌നാവിസ് ആണെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു.ദേവേന്ദ്ര ഫഡ്‌നാവിസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഹനുമാൻ ചാലിസ ജപിച്ചതിന് ആരും ശിക്ഷിക്കപ്പെടുന്നില്ല. ആർക്കെങ്കിലും അത് ജപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അത് അവരുടെ വീടുകളിലോ ക്ഷേത്രങ്ങളിലോ ചെയ്യാം. മറ്റൊരാളുടെ വീട്ടിൽ കയറി സമാധാനം നശിപ്പിക്കുന്നത് തെറ്റാണ്സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുംബൈയിലെ സ്വകാര്യ വസതിക്ക് മുന്നില്‍ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് എംപി നവനീത് റാണയ്ക്കും ഭർത്താവ് രവി റാണയ്ക്കുമെതിരെ പോലീസ് നടപടിയെടുത്തത്.
പ്രതിപക്ഷത്തെ തകർത്ത് കൊല്ലാനാണ് മഹാരാഷ്ട്ര സർക്കാർ ആഗ്രഹിക്കുന്നത്. മഹാരാഷ്ട്രയിലല്ലെങ്കിൽ പാകിസ്ഥാനിൽ ഹനുമാൻ ചാലിസ പറയുമോ നവനീതിനും രവി റാണയ്ക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാൽ നമ്മൾ എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലും. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ശ്രമിക്കുക, ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടിരുന്നു.ഇതിനു മറുപടിയാണ് സഞ്ജയ് റാവത്ത് രംഗത്തുവന്നത് .
അതേസമയം, ദമ്പതികളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജി ബോംബെ ഹൈക്കോടതിയും തള്ളി.ഞായറാഴ്ചയാണ് എംപി-എംഎൽഎ ദമ്പതികളെ മുംബൈയിൽ അറസ്റ്റ് ചെയ്തത്. നിലവിൽ എംഎൽഎ രവി റാണ തലോജ ജയിലിലും എംപി നവനീത് റാണ ബൈക്കുള ജയിലിലുമാണ്.ശനിയാഴ്ച, ‘മാതോശ്രീ’ (മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മുംബൈ വസതി)യില്‍ ഹനുമാൻ ചാലിസ ജപിക്കാൻ പദ്ധതിയിട്ടതായി എംപി-എംഎൽഎ ദമ്പതികൾ പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്,
തുടർന്ന് രാഷ്ട്രീയ ദമ്പതികളുടെ വസതിക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി.വിവിധ വിഭാഗങ്ങള്‍ക്കിടിയില്‍ ശത്രുത സൃഷ്ടിക്കാനേ ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മുന്നോട്ട് പോയാല്‍ കഴിയുന്ന സാഹചര്യമുണ്ടാന്നതിനാലാണ് അറസ്റ്റിൽ കലാശിച്ചത്. തുടർന്ന് ഹനുമാൻ ചാലിസ ചൊല്ലാനുള്ള പദ്ധതി റാണകൾ പിൻവലിച്ചു.
വിവാദത്തെക്കുറിച്ച് വ്യക്തത വരുത്തിക്കൊണ്ട്, നവനീത് റാണ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയത്, ശിവസേനയിൽ ‘ഹിന്ദുത്വ’ ജ്വാല ആളിക്കത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ” ജപിച്ച് മതപരമായ സംഘർഷങ്ങൾ സൃഷ്ടിക്കാനല്ലെന്നും പ്രസ്താവിച്ചു.
English Summary:BJP leader Fadnavis misleads people on Hanuman Chalisa issue; Shiv Sena leader Sanjay Rawat
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.