പെരുന്നാള്‍ അവധി ആരംഭിക്കാനിരിക്കെ ജാഗ്രത നിര്‍ദേശവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. യാത്രക്കാരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ സുഗമമായ യാത്ര ഉറപ്പാക്കാന്‍ പുറപ്പെടല്‍ സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇഹ്തിറാസിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്നും അറിയിച്ചു. വിമാനത്താവളത്തില്‍ സെല്‍ഫ് സര്‍വിസ് ചെക്ക് ഇന്‍, ബാഗ് ഡ്രോപ് സൗകര്യങ്ങളും ലഭ്യമാണ്. ഇവ യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനും ബോര്‍ഡിങ് പാസുകള്‍ പ്രിന്റ് ചെയ്യാനും ബാഗ് ടാഗ് ചെയ്യാനും ഉപയോഗിക്കാം.
സുരക്ഷയും സൗകര്യവും പരിഗണിച്ച് ആഗമന‑പുറപ്പെടല്‍ ടെര്‍മിനലുകളിലേക്ക് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഷോര്‍ട് ടേം കാര്‍ പാര്‍ക്കിങ് സൗകര്യം യാത്രക്കാരെ എടുക്കുന്നതിനും ഇറക്കുന്നതിനും മാത്രമായി ഉപയോഗിക്കുക. റോഡരികിലെ പാര്‍ക്കിങ് ഒഴിവാക്കണം. ഏപ്രില്‍ 27 മുതല്‍ മേയ് രണ്ടു വരെ ആദ്യ ഒരു മണിക്കൂറില്‍ ഇവിടെ പാര്‍ക്കിങ് സൗജന്യമാവും. മേയ് അഞ്ചു മുതല്‍ 10 വരെ 5–7 മണി, വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെ, രാത്രി 11 മുതല്‍ പുലര്‍ച്ച മൂന്നുവരെ എന്നീ സമയങ്ങളില്‍ സൗജന്യമായിരിക്കും. അതേസമയം, അധിക നേരത്തേക്കുള്ള കാര്‍പാര്‍ക്കിങ് അനുവദിക്കില്ല.
യാത്രാവേളയില്‍ സമ്മര്‍ദവും ആശങ്കയും ഒഴിവാക്കുന്നതിന് യാത്രചെയ്യുന്ന രാജ്യത്തെ ആവശ്യകതകളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും, പുറപ്പെടല്‍ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പായി ചെക്ക് ഇന്‍ അവസാനിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് എല്ലാ വിവരങ്ങളും നിര്‍ദേശങ്ങളും ലഭ്യമാവുന്ന എച്ച്‌ഐഎ ഖത്തര്‍ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
English summary; Eid holiday; Hamad International Airport with caution
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.