23 September 2024, Monday
KSFE Galaxy Chits Banner 2

പഠനോപകരണങ്ങളുടെ വില നിയന്ത്രിക്കാൻ സംസ്ഥാനത്ത് കൺസ്യൂമർ ഫെഡിന്റെ 500 സ്റ്റുഡന്റ്സ് മാർക്കറ്റുകൾ

Janayugom Webdesk
കോഴിക്കോട്
May 4, 2022 9:29 pm

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പഠനോപകരണങ്ങൾക്കുണ്ടാകുന്ന വില വർദ്ധനവ് നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡിന്റെ ഇടപെടൽ. കേരളത്തിലുടനീളം സ്റ്റുഡന്റ്സ് മാർക്കറ്റുകൾ തുറന്ന് കുറഞ്ഞ വിലയ്ക്ക് കൺസ്യൂമർ ഫെഡ് പഠനോപകരണങ്ങൾ ലഭ്യമാക്കും. കൺസ്യൂമർ ഫെഡിന്റെ ഉടമസ്ഥതയിലുള്ള ത്രിവേണി സൂപ്പർ മാർക്കറ്റുകൾ സഹകരണ സംഘങ്ങൾ നടത്തുന്ന മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ പ്രവർത്തിക്കുക.

കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ കൺസ്യൂമർ ഫെഡിന്റെ തനത് ഉത്പ്പന്നമായ ത്രിവേണി നോട്ട് ബുക്കുകൾക്ക് പുറമെ വിവിധ കമ്പനികളുടെ കുടകൾ, പേന, പെൻസിൽ, ബാഗുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, ടിഫിൻ ബോക്സുകൾ, റെയിൻ കോട്ടുകൾ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും 20ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ വിൽപ്പന നടത്തുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്, മാനേജിംഗ് ഡയറക്ടർ ഡോ. സനിൽ എസ് കെ എന്നിവർ അറിയിച്ചു.

തിരുവനന്തപുരം 50, കൊല്ലം 45,പത്തനംതിട്ട 30, ആലപ്പുഴ 45,കോട്ടയം 40, ഇടുക്കി 15,എറണാകുളം 50, തൃശൂർ 35,പാലക്കാട് 25,മലപ്പുറം 35,കോഴിക്കോട് 45,വയനാട് 15,കണ്ണൂർ 40, കാസർകോട് 30 എന്നിങ്ങനെ 500 സ്റ്റുഡന്റ് മാർക്കറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കും. സ്റ്റുഡന്റ്സ് മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയം കുമരനല്ലൂർ നഗരസഭ കമ്യൂണിറ്റി ഹാളിൽ സഹകരണ വകുപ്പു മന്ത്രി വി എൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ആദ്യ വിൽപ്പന നടത്തും.

Eng­lish Sum­ma­ry: 500 Stu­dent Mar­kets of the Con­sumer Fed in the State to con­trol the prices of learn­ing materials

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.