19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 13, 2025
February 15, 2025
February 15, 2025
February 13, 2025
February 13, 2025
October 26, 2024
October 20, 2024
September 3, 2024
August 22, 2024
August 13, 2024

എകെഎസ്‌ടിയു രജതജൂബിലി വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
May 5, 2022 8:25 am

ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ യൂണിയന്‍ 25-ാം വാര്‍ഷിക സമ്മേളനം ഇന്ന് പി എം വാസുദേവന്‍ നഗറില്‍ (അധ്യാപക ഭവന്‍) പൂര്‍വകാല നേതൃസംഗമത്തോടെ ആരംഭിക്കും. സംഗമം സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പൂര്‍വകാല സംഘടനാ നേതാക്കളെ ആദരിക്കും. ഉച്ചയ്ക്കു ശേഷം രജത ജൂബിലി പ്രകടനം അയ്യന്‍കാളി ഹാള്‍ പരിസരത്തു നിന്ന്‌ ആരംഭിച്ച്‌ ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. തുടര്‍ന്നു ചേരുന്ന സാംസ്‌കാരിക സമ്മേളനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉദ്‌ഘാടനം ചെയ്യും. പി ആര്‍ നമ്പ്യാര്‍ സ്‌മാരക എകെഎസ്‌ടിയു പുരസ്‌കാരം സംഘടനയുടെ സ്ഥാപക പ്രസിഡന്റ്‌ പി എം വാസുദേവനും ജനറല്‍ സെക്രട്ടറി എടത്താട്ടില്‍ മാധവനും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി ദിവാകരന്‍ സമ്മാനിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി കെ പ്രകാശ്‌ ബാബു മുഖ്യപ്രഭാഷണം നടത്തും. 

നാളെ രാവിലെ സംസ്ഥാന പ്രസിഡന്റ്‌ എന്‍ ശ്രീകുമാര്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമാകും. പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. യാത്രയയപ്പ്‌ സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്യും. സര്‍വീസില്‍ നിന്ന്‌ വിരമിക്കുന്ന സംഘടനാ നേതാക്കള്‍ക്ക്‌ കാനം രാജേന്ദ്രന്‍ ഉപഹാരം നല്‍കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സി ദിവാകരന്‍, വിവിധ സര്‍വീസ്‌ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. എന്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന്‌ ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്‌ണന്‍ സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ കെ എസ് ഭരത്‌ രാജ്‌ വരവ് ചെലവ് കണക്കും അവതരിപ്പിക്കും.

നാളെ ഉച്ചയ്‌ക്കുശേഷം സെമിനാര്‍ നടക്കും. ‘പുരോഗമന അധ്യാപക പ്രസ്ഥാനം ഇന്നലെ, ഇന്ന്’‌ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പി സന്തോഷ്‌ കുമാര്‍ എംപി നിര്‍വഹിക്കും. വൈകിട്ട് സാംസ്‌കാരിക സന്ധ്യ അരങ്ങേറും. ഏഴിന് രാവിലെ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന്‌ ഭാവി പ്രവര്‍ത്തന പരിപാടി രൂപീകരണവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. വൈകിട്ട്‌ നാലിന്‌ സമ്മേളനം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ എകെഎസ്‍ ടിയു സംസ്ഥാന പ്രസിഡന്റ് എന്‍ ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, സെക്രട്ടറി കെ ബുഹാരി, സെക്രട്ടേറിയറ്റ് അംഗം എഫ് വില്‍സണ്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് രത്നം, പബ്ലിസിറ്റി കണ്‍വീനര്‍ റെനി ജി, ബിജു പേരയം തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Summary:AKSTU Sil­ver Jubilee Annu­al Con­fer­ence kicks off today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.