കൊളംബൊ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ രാജപക്സെ കുടുംബവാഴ്ചയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് മഹിന്ദയുടെ രാജി. പ്രക്ഷോഭകരെ നേരിടാന്‍ രാജപക്സെ അനുകൂലികള്‍ രംഗത്തെത്തിയതോടെ വ്യാപക അക്രമമുണ്ടായി. തുടര്‍ന്ന് രാജ്യവ്യാപക കര്‍ഫ്യു പ്രഖ്യാപിക്കുകയും അധികസേനയെ വിന്യസിക്കുകയും ചെയ്തു. പിന്നാലെയാണ് മഹീന്ദ രാജപക്സെ ഇന്നലെ രാജി സന്നദ്ധത അറിയിച്ചത്. രാജിക്ക് പിന്നാലെ രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു.
പ്രതിഷേധക്കാരില്‍ നിന്ന് രക്ഷ തേടി ഒരു കെട്ടിടത്തിൽ അഭയം തേടിയ ഭരണകക്ഷി എംപിയെ മരിച്ചനിലയില്‍ കണ്ടെത്തി. രാജപക്സെയുടെ കുടുംബ വീട് ഉള്‍പ്പെടെ നിരവധി എംപിമാരുടെയും മുന്‍ മന്ത്രിമാരുടേയും വീടുകള്‍ക്ക് തീയിട്ടു. ഇരുന്നൂറോളം പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന(എസ്‌എൽപിപി) എംപി അമരകീർത്തി അതുകൊരാളയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിട്ടുംബുവ പട്ടണത്തിൽ കാർ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ട എംപിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എംപിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ചനിലയിൽ കണ്ടെത്തി. നൂറുകണക്കിന് ആളുകള്‍ കെട്ടിടം വളഞ്ഞതോടെ വെടിയുതിര്‍ത്ത് എംപി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എംപിയുടെ വെടിയേറ്റ ഒരാൾ ആശുപത്രിയിൽ മരിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങി വിവിധ സുപ്രധാന പദവികള്‍ കയ്യടക്കി വച്ചാണ് രാജപക്സെ കുടുംബം രാജ്യത്തെ കടബാധ്യതയിലേക്ക് തള്ളിവിട്ടത്. തലസ്ഥാനമായ കൊളംബോയിലെ സംഘർഷങ്ങളിൽ കുറഞ്ഞത് 138 പേരെ പരിക്കേറ്റ നിലയിൽ കൊളംബൊ നാഷണൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. ജനകീയ പ്രക്ഷോഭകരും സർക്കാർ അനുകൂലികളും ഏറ്റുമുട്ടിയതോടെ കൊളംബോയിലെ തെരുവുകൾ സംഘർഷഭരിതമായി. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധിക്കുന്ന സർക്കാർ വിരുദ്ധ സമരക്കാർക്കു നേരെ സർക്കാർ അനുകൂലികൾ ഇന്നലെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. അവരുടെ ടെന്റുകൾ പൊളിക്കുകയും പ്ലക്കാർഡുകൾ വലിച്ചുകീറുകയും ചെയ്തു. ഇതാണ് രൂക്ഷമായ കലാപത്തിലേക്ക് നയിച്ചത്. മഹിന്ദയുടെ രാജിക്ക് പിന്നാലെ എല്ലാ പാർട്ടികളെയും ഉള്‍പ്പെടുത്തി ഗോതബയ ഇടക്കാല സർക്കാർ രൂപീകരിച്ചേക്കുമെന്ന് സൂചനകളുണ്ട്.
English Summary: Mahinda Rajapaksa resigned as Srilankan Prime Minister
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.