രാജ്യം കൊടും ചൂടില്‍ പൊള്ളുമ്പോള്‍ ആശ്വാസമാവുകയാണ് ഡല്‍ഹിയിലെ ഒരു ഓട്ടോ. ഉഷ്ണതരംഗത്തിനിടെ ജനങ്ങളെ ചുട്ടുപൊള്ളിക്കില്ല മഹേന്ദ്ര കുമാറിന്റെ ഓട്ടോറിക്ഷാ സവാരി. ഓട്ടോയ്ക്ക് മുകളില്‍ നിറയെ ചെടികള്‍ വച്ച് പിടിപ്പിച്ചാണ് ഓട്ടം. സാധാരണ ചെടികളല്ല. ഗോതമ്പും, മാവും പൂക്കളുമുണ്ട് ഓട്ടോയ്ക്ക് മുകളില്‍. അധിക ചിലവൊന്നുമില്ല ചെടികള്‍ പരിപാലിക്കാന്‍, ഇടയ്ക്കിടെ വെള്ളം ഒഴിച്ച് നല്‍കിയാല്‍ മതിയെന്നാണ് മഹേന്ദ്രകുമാര്‍ പറയുന്നത്. കൊടും ചൂട് ആരംഭിച്ച സമയത്താണ് ഇത്തരത്തിലൊരു ആശയം ഉണ്ടാകുന്നത്.
രണ്ട് വര്‍ഷമായി ഇപ്പോള്‍ നിരത്തില്‍ ചെടികളുമായി ഓട്ടോ ഓടുന്നുണ്ട് . അതുകൊണ്ട് തന്നെ ആളുകള്‍ക്ക് അദ്ദേഹം സുപരിചിതനുമാണ്. ചലിക്കുന്ന പൂന്തോട്ടവുമായി ഓട്ടോ സവാരി നടത്തുമ്പോള്‍ അതില്‍ കയറിയവര്‍ ഒരു സെല്‍ഫി എടുക്കാന്‍ മറക്കില്ല. ഓട്ടോയ്ക്കുള്ളില്‍ രണ്ട് ചെറിയ ഫാനുകളും പിടിപ്പിച്ചിട്ടുണ്ട്. ഇത് യാത്രക്കാര്‍ ആശ്വസമേകും. ഓട്ടോ യാത്രയ്ക്ക് ശേഷം ആളുകള്‍ തനിക്ക് അധിക പണവും സന്തോഷത്തോടെ നല്‍കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
video credit
English Summary:In Delhi on the top of auto there is a garden
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.