അഫ്ഗാനിസ്ഥാനില്‍ നാലിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും, 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും, വടക്കന്‍ നഗരമായ മസാര്‍-ഇ‑ഷെരീഫിലുമാണ് വന്‍ സ്‌ഫോടനം നടന്നത്. മസാര്‍-ഇ‑ഷെരീഫിലാണ് ആദ്യ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നത്. കാബൂള്‍ പള്ളിയിലാണ് നാലാം സ്‌ഫോടനം.
PD 10, PD 5 പ്രദേശങ്ങളില്‍ ബസിലും വാനിലുമാണ് ആക്രമണം ഉണ്ടായത്. ബാല്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമായ വടക്കന്‍ നഗരത്തില്‍ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു ലക്ഷ്യമിട്ട ബസുകള്‍. സംഭവത്തില്‍ ഒമ്പത് യാത്രക്കാര്‍ കൊല്ലപ്പെടുകയും, 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മൂന്ന് സ്‌ഫോടനത്തിന് പിന്നാലെ കാബൂള്‍ പള്ളിയിലാണ് അവസാന ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും, 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹസ്രത്ത്-ഇ‑സെക്രിയ മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ, ഒരു സംഘമോ വ്യക്തിയോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
English summary; Four blasts in Afghanistan
You may like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.