23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ക്രീം ബണ്ണില്‍ ക്രീമില്ല; ബേക്കറിയുടമയുടെ കൈ തല്ലിയൊടിച്ച് യുവാക്കള്‍

Janayugom Webdesk
കോട്ടയം
May 26, 2022 5:47 pm

ക്രീം ബണ്ണില്‍ ക്രീമില്ലെന്ന് പറഞ്ഞ് ബേക്കറി ഉടമയുടെ കൈ തല്ലിയൊടിച്ച് യുവാക്കള്‍. മറവന്‍ തുരുത്ത് സ്വദേശികളാണ് ബേക്കറി ഉടമയേയും, ചായ കുടിക്കാനെത്തിയ വൃദ്ധനേയുമടക്കം അഞ്ച് പേരെ മര്‍ദ്ദിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കടയിലെത്തിയ സംഘം ക്രീം ബണ്‍ ആവിശ്യപ്പെടുകയും. ബണ്‍ നല്‍കിയപ്പോള്‍ അതില്‍ ക്രീമില്ലെന്ന് ആരോപിച്ച് ആദ്യം ബേക്കറി ഉടമയെയും ഭാര്യയെയും മക്കളെയും പരിക്കേല്‍പിച്ചു. തുടർന്ന് ചായ കുടിയ്ക്കാൻ കടയിലെത്തിയ വൃദ്ധനെയും അക്രമിച്ചു. സമീപവാസികള്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു. 

Eng­lish Summary:No cream in the cream bun; Young men broke bak­ery own­er’s hand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.