20 December 2024, Friday
KSFE Galaxy Chits Banner 2

Related news

January 20, 2024
August 26, 2022
June 3, 2022
June 1, 2022
May 31, 2022
May 23, 2022
May 12, 2022
May 12, 2022
April 18, 2022
April 13, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം,കോൺഗ്രസിനെ അഹങ്കാരികളാക്കി മാറ്റിയെന്ന് എ എ റഹിം

Janayugom Webdesk
തിരുവനന്തപുരം
June 3, 2022 4:02 pm

തൃക്കാക്കരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തിയതിനു പിന്നാലെ കെ.വി.തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ എ റഹിം എംപി.അദ്ദേഹത്തെ പോലെ ഒരു തലമുതിർന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോൺഗ്രസ് അണികൾ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും റഹിം തുറന്നടിച്ചു.

കെ വി തോമസിനെ നിങ്ങൾക്ക് രാഷ്ട്രീയമായി നേരിടാം. പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയിൽ തിരുത മീനുമായി പ്രകടനം നടത്തുകയാണ്.വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ ആരും തെറ്റിദ്ധരിക്കരുത്.തെരഞ്ഞെടുപ്പു വിജയം കോൺഗ്രസിനെ അഹങ്കാരികളാക്കി മാറ്റി’– റഹിം പറഞ്ഞു. ഇത് തള്ളിപ്പറയാൻ നേതാക്കൾ പോലും തയാറായില്ലെന്നും റഹിം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: AA Rahim says Thrikkakara by-elec­tion result has made Con­gress proud

You may also like this video:

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.