21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 9, 2024
October 28, 2024
October 21, 2024
February 6, 2024
September 12, 2023
August 13, 2023
August 8, 2023
June 26, 2023
June 11, 2023
June 5, 2023

വി ഡി സതീശനെ ട്രോളി യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ കവിത

Janayugom Webdesk
തിരുവനന്തപുരം
June 6, 2022 12:22 pm

തൃക്കാക്കര സീറ്റ്‌ നിലനിർത്തിയതിന്റെ ക്രെഡിറ്റ്‌ ഏറ്റെടുക്കുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശനെ ട്രോളി യൂത്ത്‌ കോൺഗ്രസ്‌ നേതാവ് എൻ എസ്‌ നുസൂർ. കോൺഗ്രസിനകത്ത്‌ തന്നെ സതീശനെതിരെ നേതാക്കൾ രംഗത്തെത്തുന്നതിനിടെയാണ്‌ നുസൂർ കവിത ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചത്‌. പഠിക്കാനുണ്ടേറെ’ എന്ന തലക്കെട്ടോടെയാണ്‌ കവിത.

കവിത : “പഠിക്കാനുണ്ടേറെ..’
പഠിക്കാനുണ്ടേറെ.…
ഇനിയും പഠിക്കാനുണ്ടേറെ…
പ്രഭാത സവാരിക്കിറങ്ങിയവർ,
കണ്ടുഞെട്ടി സുന്ദരമുഖങ്ങൾ- പടങ്ങളിൽ…
മാധ്യമങ്ങളിൽ
കണ്ടമുഖമല്ലിതെന്നുറപ്പ്..
അതൊരു നാരീ മുഖമാണെന്നുറപ്പല്ലോ. .
എന്നാലിതെന്തത്ഭുതം…
സൂക്ഷിച്ചുനോക്കുമ്പോളല്ലോ അതിൻരസം..
ചരടുവലിക്കുന്നവർ ബഹുമാന്യർ.…
വന്ദിക്കുന്നതല്ലൊ മാലോകരവരെ..
പഠിക്കാനുണ്ടിനിയുമേറെ …
കോട്ടയെന്നാലത്‌ ഉരുക്കുകോട്ട..
ആര് തകർത്താലും തകരാത്തൊരുരുക്കുകോട്ട…
തകർക്കാൻ നോക്കിയോർ സ്വയം തകർന്നോരുരുക്കുകോട്ട..
പിന്നെന്തിനതിനൊരു — അപരപിതൃത്വമെന്നതത്ഭുതം..
പഠിക്കാനുണ്ടേറെ.…
ഞാനെന്നെ- നേതാവെന്നുവിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോർക്കണം..
ആയിരംപേരൊന്നിച്ചുവിളിച്ചാലാവണം ഞാനൊരുനേതാവെന്നതുംചരിത്രം..
അങ്ങനൊരുനേതാവുണ്ടതിൻ-
ഫലമാണിങ്ങാനൊരു വിജയമെന്നോർക്കണം നമ്മൾ.
പഠിക്കാനുണ്ടിനിയുമേറെ..
പച്ചപ്പിനെ സ്നേഹിച്ചോൻ…
വ്യവസ്ഥിതിയെ പഠിപ്പിച്ചോൻ..
സ്ത്രീസുരക്ഷയ്ക്കായ് വാദിച്ചോൻ..
കുടുംബവാഴ്ചയെ പുച്ഛിച്ചോൻ…
തെറ്റിനെതിരെ വിരൽചൂണ്ടിയോൻ..
ഒറ്റപ്പെടുത്തിയവർക്കൊരു മറുപടി
മൃത്യുവിൽ നല്കിയോൻ…
ഇനിയും പഠിക്കാനുണ്ടേറെ..
മാലോകർ പഠിച്ചത് പഠിക്കാത്തതൊരാൾ മാത്രം…
അവരോടൊന്നും പറയേണ്ടതില്ലീ കാലത്തിൽ..
കലികാലമെന്നതോർക്കണം നമ്മളെങ്കിലും..
പഠിക്കാനുണ്ടേറെ..
ഇനിയും പഠിക്കാനുണ്ടേറെ..

Eng­lish Sum­ma­ry: Poem by VD Satheesan Trol­ley Youth Con­gress leader

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.