21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 4, 2025
February 10, 2025
January 29, 2025
September 26, 2024
September 3, 2024
January 8, 2024
October 13, 2023
September 13, 2023
May 5, 2023

ജനവാസ പ്രദേശങ്ങളെ ഒഴിവാക്കണം: കേരളം ഹര്‍ജി നല്‍കും

Janayugom Webdesk
June 8, 2022 11:51 pm

ജനവാസ പ്രദേശങ്ങളെ പൂർണമായി ഒഴിവാക്കി പരിസ്ഥിതി ലോലമേഖല നിർണയിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖല വേണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ഹർജി നൽകുന്നതിനൊപ്പം കേന്ദ്ര ഉന്നതാധികാര സമിതിയെയും കേരളം സമീപിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
വിധിയിൽ അപാകമുണ്ടെങ്കിലോ സംസ്ഥാനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടെങ്കിലോ സമിതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വിധിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉന്നതതല യോഗത്തിനുശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനവാസമേഖല ഒഴിവാക്കി കൊണ്ടുള്ള നിലവിലെ നിർദേശങ്ങൾ തന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും സെൻട്രൽ എംപവേർഡ് കമ്മിറ്റിക്കും സമർപ്പിച്ച് സുപ്രീം കോടതിയിൽ നിന്നും ഇളവ് വാങ്ങും. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ശുപാർശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കേയാണ് വിധി വന്നത്. കേരളത്തിന്റെ അഭിപ്രായം കേൾക്കാതെയും അതിനുള്ള അവസരം നൽകാതെയുമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇന്നലെ ചേർന്ന ഉന്നതലയോഗം വിധി വരാനിടയായ സാഹചര്യം പരിശോധിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ വീഴ്ചയോ ജാഗ്രതക്കുറവോ വന്നിട്ടില്ലെന്ന് യോഗം വിലയിരുത്തി.

പരിസ്ഥിതി ലോലമേഖല നിർണയവുമായി ബന്ധപ്പെട്ട് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും സംസ്ഥാന സർക്കാർ ശ്രമിക്കും. സംസ്ഥാനത്തെ ഇത്തരം പ്രദേശങ്ങളിലെ ജനസാന്ദ്രതയും പ്രായോഗിക പ്രശ്നങ്ങളും കോടതിയുടെ മുന്നിൽ കൊണ്ടുവരാനാണ് ഉന്നതതല യോഗത്തിലെ തീരുമാനം.

ഇടുക്കിയില്‍ നാളെ എൽഡിഎഫ് ഹർത്താൽ

കട്ടപ്പന: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെയും കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടും ഇടുക്കി ജില്ലയിൽ നാളെ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
കോടതിവിധി നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഉള്ള ഇടുക്കി ജില്ലയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ബഫർസോൺ വിഷയത്തിൽ അതിസൂക്ഷ്മതയോടെയുള്ള ഇടപെടൽ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത് ആശ്വാസകരമാണെന്നും എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ, സിപിഐ(എം) ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ പറഞ്ഞു.

Eng­lish Sum­ma­ry: Inhab­it­ed areas should be exclud­ed: Ker­ala will file a petition

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.