ഇന്ത്യന്‍ വനിതാ ഏകദിന ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കും. മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെയാണ് ബിസിസിഐയുടെ പ്രഖ്യാപനം എത്തിയത്. നിലവില്‍ ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ കൂടിയാണ് ഹര്‍മന്‍. വീരേന്ദര്‍ സേവാഗിന്റെ ബാറ്റിംഗ് പാടവവും വിരാട് കോഹ്ലിയുടെ ആക്രമണോത്സുകതയും ചേര്‍ന്നതാണ് പിച്ചില്‍ ഹര്‍മന്‍പ്രീതിന്റെ പ്രകടനം.
33 കാരിയായ ഹര്‍മന്‍പ്രീത് കൗര്‍ 118 ഏകദിനങ്ങളില്‍ നിന്നും 35.5 ശരാശരിയില്‍ 2982 റണ്‍സ് നേടിയിട്ടുണ്ട്. നാല് സെഞ്ച്വറികളും 11 അര്‍ധ സെഞ്ചുറികളും ഇക്കൂട്ടത്തിലുണ്ട്. 2017 ല്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ 171 റണ്‍സ് നേടിയതാണ് ഏകദിനത്തിലെ മികച്ച ബാറ്റിംഗ് പ്രകടനം. 29 വിക്കറ്റുകളും ഈ ഓള്‍റൌണ്ടര്‍ വീഴ്ത്തിയിട്ടുണ്ട്.
പഞ്ചാബിലെ മോഗയില്‍ ഹര്‍മന്ദര്‍ സിംഗ് ഭുള്ളര്‍ സതീന്ദര്‍ കൗര്‍ ദമ്പതികളുടെ മകളായി ജനിച്ച ഹര്‍മന്‍പ്രീത്‌കൌര്‍ അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ്. ശ്രീലങ്കക്കെതിരായ പരമ്പരയിലൂടെയാണ് ഏകദിനത്തില്‍ സ്ഥിരം ക്യാപ്ടനായുള്ള ഹര്‍മന്റെ അരങ്ങേറ്റം.
English summary; Harman Preet Kaur as captain Indian women’s ODI cricket team
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.