22 November 2024, Friday
KSFE Galaxy Chits Banner 2

എണ്ണവില കുതിക്കുന്നു; പത്തുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

Janayugom Webdesk
June 10, 2022 11:13 pm

ആഗോള അസംസ്കൃത എണ്ണവില പത്തുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 2012 ഫെബ്രുവരി- മാര്‍ച്ച് മാസത്തിന് ശേഷം ഇന്നലെ എണ്ണവില ബാരലിന് 121.28 ഡോളര്‍ രേഖപ്പെടുത്തി. എന്നാല്‍ പെട്രോളിന്റേയും ‍ഡീസലിന്റേയും ചില്ലറ വില്പന വില മാറ്റമില്ലാതെ തുടരുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കനുസരിച്ച് ഉക്രെയ്നിലെ റഷ്യന്‍ സൈനീക നടപടിക്ക് തൊട്ടുപിന്നാലെ ശരാശരി എണ്ണവില ബാരലിന് 111.86 ഡോളറായിരുന്നു. 

മാര്‍ച്ച് 30നും ഏപ്രില്‍ 27നും ഇടയില്‍ ഇത് 103.44 ആയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവില 13 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഏറ്റവും കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന അമേരിക്കയുടെ ആവശ്യം വര്‍ധിച്ചു. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രതലത്തിലുള്ള വില വര്‍ധന പ്രാദേശിക പെട്രോള്‍ പമ്പിലും പ്രതിഫലിക്കും. 

Eng­lish Summary:Oil prices increases
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.