22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 23, 2024
March 31, 2024
March 6, 2024
January 15, 2024
December 14, 2023
December 7, 2023
December 5, 2023
September 16, 2023
August 26, 2023
August 25, 2023

ബഫർസോൺ നിര്‍ണ്ണയം: കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി

Janayugom Webdesk
June 12, 2022 10:21 am

2021ൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും ബഫർസോൺ നിർണയിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് സംസ്ഥാന സർക്കാരിന്റെ സമഗ്രവും ശാസ്ത്രീയവുമായ റിപ്പോർട്ട് നൽകിയത്. വനവും ജനവാസ മേഖലയും വേർതിരിച്ച് കേരള സർക്കാർ ബഫർസോൺ പൂജ്യമാക്കി റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. 

ഇതനുസരിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനത്തിനായി പരിഗണിക്കുന്നതിനിടയിലാണ്, രാജസ്ഥാൻ ക്വാറിക്കേസിൽ ബഫർസോൺ ആകാശദൂരം ഒരു കിലോമീറ്റർ ആക്കണമെന്നും ബദൽ നിർദേശങ്ങളുണ്ടെങ്കിൽ സമർപ്പിക്കണമെന്ന് കാട്ടി സുപ്രീംകോടതി വിധി വന്നത്.നാല് ദേശീയോദ്യാനങ്ങളുടെയും 17 വന്യജീവി സങ്കേതങ്ങളുടെയും ബഫർസോൺ പൂജ്യമാക്കിയുളള താഴെത്തട്ടിൽനിന്നും ക്രോഡീകരിച്ച റിപ്പോർട്ട് തുടർഭരണത്തിൽ എൽഡിഎ‑ഫ് സർക്കാർ നൽകിയത്.

ഒരുവർഷം മുമ്പേ നൽകിയ റിപ്പോർട്ടിൽ തുടർപ്രവർത്തനങ്ങൾ ഡൽഹിയിൽ ഏകോപിപ്പിക്കുക മാത്രം ചെയ്താൽമതി.സുപ്രീംകോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ കേരളം പുതിയതായി ഒന്നും നൽകേണ്ടതില്ല. സമഗ്ര റിപ്പോർട്ട് നൽകിയതിനാൽ പ്രത്യേക പരിഗണനയും നിയമപരിരക്ഷയും സംസ്ഥാനത്തിന് ലഭിക്കും. 2019ൽ ബഫർസോൺ ഒരു കിലോമീറ്ററാക്കി മന്ത്രിസഭ ഉത്തരവിറക്കിയെന്ന രേഖ ചമച്ച് മാധ്യമങ്ങളും യുഡിഎഫും കളളപ്രചാരണം നടത്തുകയാണ്. വസ്തുതാവിരുദ്ധമായ വ്യാജവാർത്തകളാണ് വലതുപക്ഷ മാധ്യമങ്ങൾ പടച്ചുവിടുന്നത്.

2018ലെ പ്രളയത്തെ തുടർന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെയും കോടതിയുടെയും പൊതുനിലപാടിൽ മാറ്റം വന്നു. മൂന്നു മുതൽ അഞ്ചു കിലോമീറ്റർ വരെ ബഫർസോൺ വേണമെന്ന് കേന്ദ്രം നിലപാടെടുത്തു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരേക്കർ ബഫർസോൺ എന്ന നിലയിൽ വനംവകുപ്പ് തയ്യാറാക്കി നൽകിയ ക്യാബിനറ്റ് നോട്ട് കരടുവിജ്ഞാപനത്തിൽ ശുപാർശയായി അംഗീകരിച്ച് താഴെത്തട്ടിൽ ചർച്ചചെയ്ത്‌ റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഈ മിനിട്സിന്റെ പകർപ്പെടുത്താണ് മന്ത്രിസഭ ഒരുകിലോമീറ്റാക്കി 2019ൽ ഉത്തരവിറക്കി എന്ന് വ്യാജപ്രചാരണം 

Eng­lish Sum­ma­ry: Buffer Zone Deter­mi­na­tion: In the report sub­mit­ted to the Cen­ter, the set­tle­ments were excluded

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.