കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍-ഇ- ത്വയിബ ഭീകരരെ സൈന്യം വധിച്ചു. കാഞ്ചിലാർ മേഖലയില്‍ കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജാൻ മുഹമ്മദ് ലോൺ, തുഫൈൽ ഗനായ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. അടുത്തിടെ കുൽഗാമില്‍ ബാങ്ക് മാനേജര്‍ വിജയ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജാൻ മുഹമ്മദ് ലോണിന് പങ്കുണ്ടെന്ന് ഐജി വിജയ് കുമാർ പറഞ്ഞു.
ഈ വര്‍ഷം കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 19 പേരെ ഭീകരര്‍ കൊലപ്പെടുത്തി. ഇവരില്‍ 13 പേര് സാധാരണക്കാരായിരുന്നു. ഈ വർഷം നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതില്‍ 29 പേര് വിദേശികളാണ്. അതേസമയം ഭീകരര്‍ക്ക് ഫണ്ട് നല്കി സഹായിക്കുന്ന കേന്ദ്രങ്ങളേയും സംഘടനകളേയും കണ്ടെത്താന്‍ എന്‍ഐഎ കശ്മീരില്‍ വ്യാപക റെയ്ഡ് നടത്തി. പൂഞ്ച് ജില്ലയിലെ ചകാന് ദ ബാഗിലും വടക്കന്‍ കശ്മീര്‍ മേഖലയിലെ ബരാമുള്ള ജില്ലയിലെ സലാമാ ബാദിലും പരിശോധനകള്‍ നടന്നു.
English summary; Two terrorists killed in Kashmir
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.