18 October 2024, Friday
KSFE Galaxy Chits Banner 2

Related news

September 30, 2024
September 29, 2024
August 26, 2024
August 26, 2024
August 23, 2024
August 16, 2024
June 1, 2024
May 18, 2024
May 17, 2024
May 12, 2024

കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ പരാമര്‍ശം; സായ് പല്ലവിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ബജ്‌രംഗ് ദള്‍

Janayugom Webdesk
June 17, 2022 8:56 am

നടി സായ് പല്ലവിക്കെതിരെ ബജ്‌രംഗ് ദള്‍ പൊലീസില്‍ പരാതി നല്‍കി. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് കഴിഞ്ഞ ദിവസം വിരാടപര്‍വ്വം എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ സായ് പല്ലവി തെലുങ്ക് ഓണ്‍ലൈന്‍ ചാനലായ ഗ്രേറ്റ് ആന്ധ്രയില്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി നടിക്കെതിരെ തിരിഞ്ഞത്. അതേസമയം കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമര്‍ശത്തിലാണ് ബജ്‌രംഗ്ദള്‍ നടിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. വീഡിയോ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് സായ് പല്ലവി ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞത്. ആശയപരമായി ഇടതോ വലതോ എന്ന് ചോദിച്ചാല്‍ ഏതാണ് എന്ന് പറയാന്‍ തനിക്കറിയില്ല. താന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ചിലര്‍ മുസ്ലിങ്ങളെ കൊലപ്പെടുത്തിയതും ഇതേ ഇന്ത്യയിലാണെന്നും ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവും താന്‍ കാണുന്നില്ലെന്നും സായ് പല്ലവി പറഞ്ഞു. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്ന് നടിക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായത്. 

Eng­lish Summary:Bajrang Dal files com­plaint against Sai Pallavi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.