ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 24 ഭ്രമണപഥത്തില്‍ എത്തിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയന്‍സ്‌പേസാണ് ഉപഗ്രഹത്തെ വിക്ഷേപിച്ചത്. ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5 റോക്കറ്റിലാണ് ജിസാറ്റ് 24നെ ഭ്രമണപഥത്തില്‍ എത്തിച്ചത്.
ഏരിയന്‍സ്‌പേസ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ്-24. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് (ഇസ്രോ) ജിസാറ്റ്-24ന് പിന്നില്‍. ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) ആപ്ലിക്കേഷന്‍ ആവശ്യങ്ങള്‍ക്കായി പാന്‍ ഇന്ത്യ കവറേജുള്ള24‑കു ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണിത്. 4,180 കിലോഗ്രാമാണ് ഇതിന്റെ ഭാരം.
കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എന്റര്‍പ്രൈസ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) ടാറ്റ പ്ലേയ്ക്ക് ഈ ഉപഗ്രഹത്തിന്റെ മുഴുവന്‍ ശേഷിയും പാട്ടത്തിന് നല്‍കിയിട്ടുണ്ട്.
English summary; India’s GSAT 24 in orbit
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.