21 November 2024, Thursday
KSFE Galaxy Chits Banner 2

മുളകുപൊടിയ്ക്ക് എരിവും നിറവും കൂട്ടാന്‍ മാരക വിഷം; സര്‍ക്കാര്‍ പട്ടികയില്‍ പ്രമുഖരും

Janayugom Webdesk
July 23, 2022 11:14 pm

സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറി പൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും മായം ചേര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട്. പരിശോധനയില്‍ കണ്ടെത്തിയവയില്‍ കരള്‍, നാഡിവ്യൂഹം എന്നിവയ്ക്ക് തകരാറും കാന്‍സറിനും കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ കലര്‍ന്നിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്രാഹ്മിണ്‍സ്, നിറപറ, കിച്ചണ്‍ ട്രഷേഴ്സ്, ഈസ്റ്റേണ്‍, വിന്‍കോസ്, സാറാസ്, പവിഴം, ദേവന്‍, അക്സ, ആച്ചി, മേളം, ഡബിള്‍ഹോഴ്സ് തുടങ്ങി എല്ലാ പ്രമുഖ ബ്രാന്റുകളിലും രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രൊസിക്യൂഷന്‍ നടപടികള്‍ നടക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ചെന്നൈയിലെ ലാബില്‍ നടന്ന പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുണികള്‍ക്ക് നിറം നല്‍കുന്ന സുഡാനാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 82 കമ്പനികളുടെ മുകളുപൊടിയിലാണ് സുഡാന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് 2018 ജനുവരി ഒന്ന് മുതല്‍ 2022 മെയ് 31 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 

Eng­lish Sum­ma­ry: Forged chilli pow­der sold by the major brands in Ker­ala Markets 

You may like this video also

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.