കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രവിശ്യയിൽ നാല് പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോക്ഡൗൺ ഏര്‍പ്പെടുത്തിയത്. അടുത്ത മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും താമസസ്ഥലത്ത് തന്നെ തുടരണമെന്നും ജനങ്ങളോട് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.
1.20 കോടി ആളുകൾ പാർക്കുന്ന നഗരമാണ് വുഹാൻ. രണ്ട് ദിവസം മുൻപ് ഇവിടെ നടത്തിയ പരിശോധനയിലാണ് നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലവുമാണ് വുഹാൻ.
കോവിഡിന്റെ പ്രഭവകേന്ദ്രം വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റ് ആണ് എന്നതിന് തെളിവുകളുണ്ടെന്ന് നേരത്തെ സ്കോട്ട് ലൻഡിലെ ശാസ്ത്രജ്ഞർ അറിയിച്ചിരുന്നു. സ്കോട്ട് ലൻഡിലെ ഗ്ലാസ്ഗ്ലോ സർവകലാശാലയിലെ പ്രൊഫസർമാരാണ് ഇതേക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തു വിട്ടത്.
ജനിതക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. 2019 അവസാനത്തോടെ ഹുവാനാൻ മാർക്കറ്റിൽ വിറ്റ ജീവനുള്ള സസ്തനികളിൽ സാർസ് കോവ് 2 വകഭേദം ഉണ്ടെന്ന് ജനിതക പരിശോധനയിൽ വ്യക്തമായെന്നും ഗവേഷകർ അവകാശപ്പെടുന്നു.
English summary;covid; Lock down again in Wuhan, China
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.