23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ പൊലീസിനു നേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
July 31, 2022 8:21 pm

നഗരത്തിൽ പൊലീസിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വാഹന പരിശോധനയ്ക്കിടെ എസ്ഐയെയും ഡ്രൈവറെയും ആക്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസബ എസ്ഐ അഭിഷേക്, ഡ്രൈവർ സക്കറിയ എന്നിവർക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലർച്ചെ മൂന്നിന് പാളയത്തുവെച്ചായിരുന്നു സംഭവം. പ്രതികൾ ഡ്രൈവറെ പിടിച്ചുതള്ളുകയും എസ്ഐയുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. പിന്നീട് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ കീഴടക്കിയത്. മദ്യലഹരിയിലാണ് പ്രതികൾ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവർ പരാക്രമം കാണിച്ചതിനാൽ ഏറെ വൈകിയാണ് പ്രതികളുടെ വൈദ്യപരിശോധന നടത്താനായത്. കൈയ്ക്ക് പരിക്കേറ്റ എസ്ഐയും ഡ്രൈവറും ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല. 

Eng­lish Sum­ma­ry: Attack on police dur­ing vehi­cle inspec­tion in Kozhikode; Two peo­ple were arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.