28 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 25, 2024
November 24, 2024
November 24, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024

ദുരിതപെയ്ത്തിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായി

ചാലക്കുടി പുഴയിൽ ആന ഒഴുക്കിൽപ്പെട്ടു
Janayugom Webdesk
August 2, 2022 9:58 am

സംസ്ഥാനത്ത് ദുരിതപെയ്ത്തിൽ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഉരുൾപൊട്ടലും കടൽക്ഷോഭവും ശക്തമാകുകയാണ്. ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു.

മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ റിയാസാണ് മരിച്ചത്. കൂട്ടിക്കൽ ചപ്പാത്തിൽ വച്ച് ഇന്നലെയാണ് ഇയാൾ ഒഴിക്കിൽപ്പെട്ടത്.

കനത്ത മഴയിൽ ചാലക്കുടി പുഴയിൽ ആന ഒഴുക്കിൽപ്പെട്ടു. കരയിലേക്ക് കയറാൻ സാധിക്കാതെ പുഴയിൽ കുടുങ്ങി കിടക്കുകയാണ് ആന. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചാലക്കുടി മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.

കുട്ടമ്പുഴയിൽ ഇന്നലെ വനത്തിനുള്ളിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ പശുവിനെ അഴിക്കാൻ വനത്തിലേക്ക് പോയ പൗലോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഴയിൽ മരത്തിന്റെ കമ്പ് ഒടിഞ്ഞ് തലയിൽ വീണാണ് പൗലോസ് മരിച്ചത്. ഇന്നലെ ഫോറസ്റ്റും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും പൗലോസിനെ കണ്ടെത്താനായിരുന്നില്ല.

കനത്ത മഴയായതിനാൽ രാത്രിയിൽ അന്വേഷണം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും നാട്ടുകാരും വനം വകുപ്പും നടത്തിയ തെരച്ചിലിന് ഒടുവിലാണ് പൗലോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Eng­lish summary;The death toll in the state has risen to eight

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.