ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബര്‍ മാസം 29ന് ഡല്‍ഹിയിലും മുംബൈയിലും ആയി ആകും യോഗം നടക്കുക. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥിരമല്ലാത്ത അംഗമെന്ന കാലാവധിയുടെ രണ്ടാം വര്‍ഷത്തിന്റെ പാതിവഴിയിലാണ് ഇന്ത്യ. അമേരിക്കയും ചൈനയും അടക്കം 15 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അന്താരാഷ്ട്ര തലത്തില്‍ ഭീകര വിരുദ്ധ നയം രൂപീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
രക്ഷാസമിതിയിലെ നിലവിലെ അംഗങ്ങള്‍ അല്‍ബേനിയ, ബ്രസീല്‍, ഗാബോണ്‍, ഘാന, ഇന്ത്യ, അയര്‍ലന്‍ഡ്, കെനിയ, മെക്‌സിക്കോ, നോര്‍വേ, യുഎഇയും അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസുമാണ്.
പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം ഉയര്‍ത്തുന്ന ഭീഷണി വര്‍ദ്ധിച്ചുവരുന്നു എന്ന വിഷയത്തില്‍ പ്രത്യേക യോഗം ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ തീവ്രവാദ വിരുദ്ധ സമിതി (CTC) അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറേറ്റിന്റെ (CTED) പിന്തുണയോടെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
English summary; United Nations Security Council Counter-Terrorism Summit in India
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.