15 November 2024, Friday
KSFE Galaxy Chits Banner 2

ഗ്യാൻവാപി വിവാദം; അടുത്ത വാദം കേൾക്കൽ ഈ മാസം 18ന്

Janayugom Webdesk
വാരാണസി
August 5, 2022 9:10 am

ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ല കോടതിയിലെ അടുത്ത വാദം കേൾക്കൽ ഈ മാസം 18ന്. ഹിന്ദു വിഭാഗത്തിന്റെ വാദത്തിനുശേഷം തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ മുസ്‍ലിം വിഭാഗം ചോദിച്ച 15 ദിവസത്തെ സമയം അനുവദിച്ചാണ് കോടതി അടുത്ത വാദം കേൾക്കൽ 18 വരെ നീട്ടിയത്. പ്രധാന അഭിഭാഷകൻ മരിച്ചതിനാലാണ് മുസ്‍ലിം വിഭാഗം കൂടുതൽ സമയം ചോദിച്ചത്.

ഗ്യാൻവാപി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങളുണ്ടെന്നും ആരാധനക്ക് അനുമതി നൽകണമെന്നും കാണിച്ച് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹര്‍ജിയിൽ വീഡിയോ ചിത്രീകരണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.

ചിത്രീകരണത്തിനിടെ ശിവലിംഗം കണ്ടെത്തിയതായി വെളിപ്പെടുത്തലുണ്ടായി. എന്നാൽ, ഇത് അംഗശുദ്ധി വരുത്താനുള്ള സംവിധാനത്തിലെ ജലധാരയാണെന്ന് മുസ്‍ലിം വിഭാഗം വ്യക്തമാക്കി. തുടർന്ന് ജില്ല കോടതിയിൽ കേസ് പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയുമായിരുന്നു.

Eng­lish summary;The Gyan­wapi Con­tro­ver­sy; The next hear­ing is on 18th of this month

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.