രാജ്യത്തെ നാലര ലക്ഷം തപാല്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കും. തപാല്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉപേക്ഷിക്കുക, ആര്‍എംഎസ് സെക്ഷനുകള്‍ നിര്‍ത്തലാക്കിയ നടപടി റദ്ദ് ചെയ്യുക, പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്, ഇന്‍ഷുറന്‍സ് വിഭാഗങ്ങളെ സംരക്ഷിക്കുക, ഗ്രാമീണ്‍ ഡാക് സേവക് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിനോടനുബന്ധിച്ച് കേരളത്തിലെ തപാല്‍, ആര്‍എംഎസ് ഓഫീസുകള്‍ അടഞ്ഞുകിടക്കും. പണിമുടക്കിയ ജീവനക്കാര്‍ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. വിവിധ ട്രേഡ് യൂണിയനുകളും സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
English summary; Postal strike today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.