15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 11, 2024
September 23, 2024
September 22, 2024
September 21, 2024
September 10, 2024
September 10, 2024
September 7, 2024
September 4, 2024
September 3, 2024

മൊബൈൽ ഫോൺ തന്നില്ല: കൊല്ലത്ത് നഗര മധ്യത്തിൽ വെച്ച് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം

Janayugom Webdesk
കൊല്ലം
August 11, 2022 8:12 pm

കൊല്ലത്ത് പട്ടാപ്പകൽ നഗര മധ്യത്തിൽ വെച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. കൊല്ലം പരവൂരിലാണ് സംഭവം. മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുക്കാതിരുന്ന കാരണത്താലാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതിയെ ഇയാള്‍ അടിച്ച് അവശയാക്കിയത്. 31 കാരിയായ കലയ്ക്കോട് ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയ്ക്കാണ് ഭര്‍ത്താവ് കോട്ടപ്പുറം കാരുണ്യത്തില്‍ ശ്രീനാഥില്‍ മര്‍ദ്ദനമേറ്റത്. 37കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പരവൂർ നഗരത്തിൽ വെച്ച് ഇന്ന് പകൽ 11 മണിയോടെയാണ് സുമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെ വെച്ച് സുമയെ മർദ്ദിച്ചു. പിന്നീട് കടയിൽ നിന്ന് സുമയെ പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡിൽ കൊണ്ടുവന്ന ശേഷവും മർദ്ദിച്ചു. സുമയുടെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചും തല റോഡില്‍ ഇടിപ്പിച്ചുമാണ് ശ്രീനാഥ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച നാട്ടുകാരോടും ശ്രീനാഥ് കയര്‍ത്തു സംസാരിച്ചു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്കും, കൈക്കും, കാലിനും സാരമായി പരിക്കേറ്റു. യുവതിയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: woman was bru­tal­ly beat­en by her hus­band in the city cen­ter of Kollam
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.