വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവ ഇറങ്ങി. ഞായറാഴ്ച പുലര്‍ച്ചെ മൈലമ്പാടി പുല്ലുമലയിലാണ് കടുവ ഇറങ്ങിയത്. മഞ്ചേരി ജോസഫ് എന്നയാളുടെ പശുക്കിടാവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുവ ഇറങ്ങിയിരുന്നു.
പല പ്രദേശങ്ങളും വൈകുന്നേരമാകുമ്പോഴേക്കും ആളൊഴിഞ്ഞ് ശൂന്യമാകുന്ന അവസ്ഥയാണ് ഇപ്പോള്‍. ജോലിക്കും മറ്റുമായി പോകേണ്ടി വന്ന് വൈകി ഈ പ്രദേശത്ത് കൂടി പോകേണ്ടവരുടെ യാത്ര ദുഷ്കരമാണ്. എന്നാല്‍ കടുവയുടെ സാന്നിധ്യമുണ്ടായിട്ടും വനംവകുപ്പ് കാര്യമായ നടപടികളൊന്നും എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി പറയുന്നത്.
English Summary:Tiger found again in Wayanad Meenangadi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.