20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 29, 2025
March 28, 2025
March 26, 2025
March 22, 2025
March 17, 2025
March 17, 2025
March 14, 2025
March 5, 2025
February 26, 2025

ഡ്രൈ ഡേ ദിവസങ്ങളിലടക്കം മൊബൈല്‍ ബാര്‍; യുവതി അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
September 4, 2022 3:28 pm

കൊച്ചിയില്‍ ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളില്‍ മൊബൈല്‍ ബാര്‍ നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യശാലകള്‍ പ്രവര്‍ത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിലടക്കം അറസ്റ്റിലായ രേഷ്മ (37) മദ്യ വില്‍പ്പന നടത്തി വരികയായിരുന്നു. ഡ്രൈ ഡേയില്‍ മദ്യം പെഗ് ആയി ഗ്ലാസില്‍ ഒഴിച്ചാണ് കച്ചവടം നടത്തിയിരുന്നത്. എറണാകുളം മാര്‍ക്കറ്റ് കനാല്‍ റോഡിലാണ് മദ്യ വില്‍പന ഇല്ലാത്ത ദിവസം ഇവര്‍ മദ്യക്കുപ്പികളും ഗ്ലാസും ബാഗില്‍ വച്ച് ആവശ്യക്കാര്‍ക്ക് ഒഴിച്ചു കൊടുത്തു കച്ചവടം നടത്തി വന്നിരുന്നത്. ആവശ്യക്കാരെ ഫോണ്‍ വിളിച്ചു വരുത്തിയും പ്രതി മദ്യം നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ മദ്യകുപ്പികളോടെ പിടികൂടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ കെ പി അഖില്‍, എഎസ്‌ഐ സിന്ധു, സിവില്‍ പൊലീസ് ഓഫീസര്‍ ബേസില്‍ എന്നിവരുമുണ്ടായിരുന്നു.

Eng­lish sum­ma­ry; Mobile bar includ­ing dry days; The woman was arrested

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.