23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

കാനഡയിലെ കത്തിയാക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്, പ്രദേശത്ത് അടിയന്തരാവസ്ഥ

Janayugom Webdesk
ഒട്ടാവ
September 5, 2022 10:45 am

കാനഡയിലെ സസ്‌കാഷ്വെന്‍ പ്രവിശ്യയിലുണ്ടായ കത്തിയാക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്ഥലങ്ങളിലായാണ് ആക്രമണം നടന്നത്. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സസ്‌കാഷ്വെന്‍ പ്രവിശ്യയിലെ ജെയിംസ് സ്മിത്ത് ക്രീ നേഷന്‍, സമീപ നഗരമായ വെല്‍ഡന്‍ എന്നിവിടങ്ങളിലാണ് അക്രമണമുണ്ടായത്. സംഭവവുവമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പേര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പത്തുപേരും മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനുശേഷം രണ്ടുപേരും വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതികളെന്ന് കരുതുന്ന മെയില്‍സ്, ഡാമിയെന്‍ സാന്‍ഡേഴ്‌സണ്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജെയിംസ് സ്മിത് ക്രീ നേഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

Eng­lish Sum­ma­ry: 10 killed in knife attack in Canada

You may like also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.