22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

കോവിഡിന് വീണ്ടും ജനിതക വ്യതിയാനം: പുതിയ വകഭേദം എ.2.75.2

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2022 6:00 pm

രാജ്യത്ത് വീണ്ടും കോവിഡിന് ജനിതക വ്യതിയാനം. നിലവിൽ ഇന്ത്യയില്‍ ഏറ്റവുമധികം കാണപ്പെടുന്നത് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2.75 ആണ്. ഇതിനാണ് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ച് ബിഎ.2.75.2 വകഭേദം രൂപപ്പെട്ടിരിക്കുന്നത്. ഇത് കൂടുതൽ കൈമാറ്റം ചെയ്യപ്പെടാവുന്നതും വാക്സിനുകള്‍ക്കെതിരെ പ്രതിരോധശേഷിയുള്ളതും ആയേക്കാമെന്നും ഇന്ത്യയുടെ ജീനോം സീക്വൻസിങ് ഏജൻസിയായ ഇന്‍സാകോഗ് മുന്നറിയിപ്പ് നൽകി.

ഇന്ത്യ, ചിലി, ഇംഗ്ലണ്ട്, സിംഗപ്പൂർ, സ്പെയിൻ, ജർമ്മനി എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. മേയിലാണ് ഇന്ത്യയില്‍ ഈ വകഭേദത്തെ ശാസ്ത്രജ്ഞര്‍ ആദ്യമായി തിരിച്ചറിഞ്ഞത്. ഈയിടെ പീക്കിംഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ബിഎ.2.75.2 ആണ് ഇതുവരെ ഉള്ളതില്‍ വാക്സിനുകള്‍ക്കെതിരെ ഏറ്റവും പ്രതിരോധശേഷിയുള്ള വകഭേദമെന്ന് കണ്ടെത്തിയിരുന്നു. ലോകത്തെ കോവിഡ് വ്യാപനത്തിന് ഉടനെയെങ്ങും അറുതിയുണ്ടാവില്ലെന്ന സൂചനയും കൂടിയാണ് പുതിയ വകഭേദം മുന്നോട്ടുവയ്ക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗബാധ ആറായിരത്തിനടുത്താണ്, ഇവയില്‍ ഭൂരിഭാഗവും ബിഎ.2.75 വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയിൽ 90 ശതമാനം രോഗികളുടെ സാമ്പിളുകളും ബിഎ.2.75 വകഭേദമാണെന്ന് കണ്ടെത്തിയതായി ജീനോം സീക്വൻസിംഗിനായുള്ള മഹാരാഷ്ട്രയുടെ കോർഡിനേറ്റർ ഡോ രാജേഷ് കാര്യകർത്തെ പറഞ്ഞു.

ആഗോളതലത്തില്‍ കോ­­വിഡ് നിരീക്ഷണം, പരിശോധന എന്നിവ കുറയുന്നതിന്റെ ഫലമായി പുതിയ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതില്‍ തടസങ്ങള്‍ നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വ്യാപനശേഷി കൂടുതലായ വകഭേദങ്ങളാകും ഭാവിയിലുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നത് പഴയ വാക്‌സിനുകളെ ശക്തി കുറഞ്ഞതാക്കും, ഇത് പരിഹരിക്കാന്‍ രണ്ടാം തലമുറ വാക്സിനുകളുടെ ഉല്പാദനം ആവശ്യമായി വന്നേക്കമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Genet­ic muta­tion again for covid
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.