23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 16, 2024
September 14, 2024
September 13, 2024
August 27, 2024
April 8, 2024
March 15, 2024
January 3, 2024
July 9, 2023
June 27, 2023

മദ്യ നിരോധനം: ഹര്‍ജി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2022 10:49 pm

ദേശീയ തലത്തില്‍ മദ്യ നിരോധനം നടപ്പാക്കാന്‍ കേന്ദ്രം നയരൂപീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി നിരാകരിച്ചത്.
കണ്‍കറണ്ട് ലിസ്റ്റില്‍പ്പെട്ട വിഷയത്തില്‍ കേന്ദ്രത്തിന് വേണമെങ്കില്‍ നയരൂപീകരണം നടത്താവുന്നതേയുള്ളൂ. സംസ്ഥാന തലത്തിലും ഇക്കാര്യത്തില്‍ നിയമങ്ങളുണ്ട്. അതിനാല്‍ കോടതിയല്ല ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പല സംസ്ഥാനങ്ങളും അവരുടെ വരുമാനത്തിനായി ആശ്രയിക്കുന്നത് മദ്യ വില്പനയെയാണ്. ഈ വരുമാനംകൊണ്ടല്ലേ സാമൂഹ്യ ഉന്നമനം സാധ്യമാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കേസ് തള്ളുമെന്ന് വ്യക്തമാക്കിയതോടെ വിനിയോഗ് പരിവാര്‍ ട്രസ്റ്റ് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Liquor Pro­hi­bi­tion: Peti­tion dismissed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.