21 January 2025, Tuesday
KSFE Galaxy Chits Banner 2

സിപിഐഎംഎൽ റെഡ്സ്റ്റാർ 12ാം പാര്‍ട്ടി കോണ്‍ഗ്രസ് 24മുതൽ 29 വരെ കോഴിക്കോട്ട്

Janayugom Webdesk
കോഴിക്കോട്
September 19, 2022 9:37 pm

സിപിഐഎംഎൽ റെഡ്സ്റ്റാർ 12ാം പാര്‍ട്ടി കോണ്‍ഗ്രസ് ഈ മാസം 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. 24ന് വെെകിട്ട് മൂന്നുമണിക്ക് സരോവരം പാർക്കിൽ നിന്നാരംഭിക്കുന്ന ഫാസിസ്റ്റ് വിരുദ്ധറാലി മുതലക്കുളം മെെതാനിയിൽ സമാപിക്കും. തുടർന്നു പൊതുസമ്മേളനം ചേരും. 25ന് രാവിലെ 10മണിക്ക് പുതിയറ എസ് കെ പൊറ്റെക്കാട്ട് ഹാളിലെ ശിവറാം ‑ഷർമിഷ്ഠ നഗറിൽ പാർട്ടി ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്യും. ജർമ്മനി, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലെ സഹോദര സംഘടനാ പ്രതിനിധികള്‍, ദേശീയ സഹോദര സംഘടന പ്രതിനിധികൾ, ജനകീയ സമര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ നേതാക്കൾ എന്നിവർ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിക്കും. രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 300 ല്‍പ്പരം പ്രതിനിധികള്‍ പാര്‍ട്ടികോണ്‍ഗ്രസ്സില്‍ പങ്കെടുക്കും. 29ന് വെെകന്നേരം അഞ്ചു മണിക്ക് രാഷ്ട്രീയ സംഘടനാ ചർച്ചകൾക്കും പുതിയ കേന്ദ്രക്കമ്മിറ്റി, ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിനും ശേഷം പാർട്ടികോൺഗ്രസ്സ് സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി സാര്‍വ്വദേശീയ സെമിനാറും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എം പി കുഞ്ഞിക്കണാരൻ, ഡോ. കെ എൻ അജോയ് കുമാർ, എ എം സ്മിത എന്നിവർ സംബന്ധിച്ചു.

Eng­lish Sum­ma­ry: CPIML Red­star 12th Par­ty Con­gress from 24th to 29th Kozhikode

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.