21 January 2025, Tuesday
KSFE Galaxy Chits Banner 2

എല്‍ജിബിടിക്കും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കുമെതിരെ മറ്റ് മതങ്ങളെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച് എം കെ മുനീര്‍

Janayugom Webdesk
കോഴിക്കോട്
September 22, 2022 11:57 am

എല്‍ജിബിടിക്കും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കുമെതിരെ മറ്റ് മതങ്ങളെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച് മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍. പേരാമ്പ്രയിലെ ലീഗ് വേദിയില്‍ സംസാരിക്കവെയാണ് മുനീര്‍ പുരോഗമന നയത്തില്‍ മതങ്ങളെ ബന്ധപ്പെടുത്തി എതിര്‍ക്കാന്‍ ശ്രമിച്ചത്. എല്‍ജിബിടിക്ക് എതിരെ സംസാരിച്ചാല്‍ തന്നെ ഭ്രാന്തരാക്കുന്നുവെന്നും മുനീര്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഹിന്ദുക്കളും കൃസ്ത്യാനികളും സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്നവരാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ പേരു പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. സ്ത്രീകളുടെ വസ്ത്രം മാറ്റണമെന്നാണ് അവര്‍ പറയുന്നത്. പുരുഷന്‍മാരുടെ വസ്ത്രം മാറ്റണമെന്ന് പറയുന്നില്ലെന്നുമാണ് മുനീര്‍ പ്രസംഗിച്ചത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും മുമ്പ് മുനീര്‍ ചോദിച്ചിരുന്നു.

Eng­lish sum­ma­ry; MK Munir tries to ral­ly oth­er reli­gions against LGBT and gen­der neutrality

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.