ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയെന്നാണ് ആസാദ് തന്റെ പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയെന്നതാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയായി ചൂണ്ടിക്കാട്ടുന്നത്. നീല, വെള്ള, മഞ്ഞ നിറങ്ങള്‍ ചേര്‍ന്നതാണ് പാര്‍ട്ടി പതാക. നീല സ്വാതന്ത്ര്യത്തേയും വെള്ള സമാധാനത്തേയും മഞ്ഞ സര്‍ഗ്ഗാത്മകതയെയും ഏകത്വത്തെയും സൂചിപ്പിക്കുന്നുവെന്ന് പാര്‍ട്ടി പതാക അനാശ്ചാദനം ചെയ്തുകൊണ്ട് ആസാദ് പറഞ്ഞു.
ജമ്മു കശ്മീര്‍ ആസ്ഥാനമാക്കിയായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം. കശ്മീരിന്റെ സമ്പുര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ഗുലാം നബി പറഞ്ഞിരുന്നു. ബിജെപിയുമായി സഖ്യം ചേരില്ലെന്ന് മുന്‍പ് പറഞ്ഞതിനാല്‍ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ കശ്മീര്‍ പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
English summary; Ghulam Nabi Azad with new party; The main agenda is to regain the full statehood of Kashmir
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.