21 January 2025, Tuesday
KSFE Galaxy Chits Banner 2

എട്ടു വര്‍ഷത്തെ ഭ്രമണം: ദൗത്യം പൂര്‍ത്തിയാക്കി മംഗള്‍യാന്‍

Janayugom Webdesk
ബംഗളുരു
October 2, 2022 10:42 pm

ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകമായ മംഗള്‍യാന്‍. ഇന്ധനം തീ­ര്‍ന്നതോടെയാണ് എട്ട് വര്‍ഷത്തെ ഭ്രമണം മംഗള്‍യാന്‍ അവസാനിപ്പിച്ചത്. 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാന്‍ യാത്ര ആരംഭിച്ചത്. 2014 സെപ്റ്റംബര്‍ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തി. ആ­റ് മാസത്തെ ചൊവ്വാ പര്യവേഷണമാണ് മംഗള്‍യാനിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചെറിയ സാങ്കേതിക തകരാറുകള്‍ ഉണ്ടായെങ്കിലും എട്ട് വര്‍ഷം ഭ്രമണം തുടരാന്‍ പേടകത്തിന് കഴിഞ്ഞു. പേടകത്തിലിനി ഇന്ധനം അവശേഷിക്കുന്നില്ലെന്ന് ഐ­എസ്ആര്‍ഒ അറിയിച്ചു. മംഗള്‍യാനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും അവര്‍ അറിയിച്ചു. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങൾ എന്നിവയുടെ പഠനത്തിനായാണ് മംഗൾ‍യാൻ വിക്ഷേപിച്ചത്. ഇതുവരെ ചൊവ്വയുടെ 1000ത്തോളം ചിത്രങ്ങള്‍ മംഗള്‍യാന്‍ പകര്‍ത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഒരു അറ്റ്ലസ് ഐഎസ്ആര്‍ഒ തയാറാക്കിയിട്ടുണ്ട്. 450 കോടിയാണ് മംഗള്‍യാന്‍ ദൗത്യത്തിനായി ഇന്ത്യ മുടക്കിയത്. 2023ലെ ച­ന്ദ്രയാന്‍ ദൗത്യത്തിനു ശേഷം മംഗള്‍യാന്‍-2 ദൗത്യം ആരംഭിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

Eng­lish sum­ma­ry: After 8 Years Of Hard Work, Indi­a’s ‘Man­galyaan’ Runs Out Of Fuel
you may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.