കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാഥമിക അന്വേഷണം തുടങ്ങി. ഫണ്ട് സംബന്ധിച്ച വിജിലന്‍സിന്‍റെ കണ്ടെത്തലുകളെതുടര്‍ന്നാണ് അന്വേഷണം വിജിലന്‍സ് തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറി.
ഷാജി തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചത് നിയമാനുസൃതമല്ലെന്ന് വിജിലന്‍സ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല്‍പ്പത്തിയേഴ് ലക്ഷത്തോളം രൂപയായിരുന്നു പിടിച്ചെടുത്തത്.
വീട്ടില്‍ നിന്നുംകണ്ടെത്തിയ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് ഷാജി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. പത്തു ലക്ഷം രൂപയാണ് 2022 മാര്‍ച്ച് 3ന് ഷാജി നികുതിയായി അടച്ചത്. വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടെന്നായിരുന്നു ഷാജിയും , മുസ്ലീംലീഗും പറഞ്ഞത്.ഷാജി കോടതിയില്‍ നല്‍കിയ രേഖകളില്‍ പലതും വിശ്വസനീയമല്ലെന്നനിലപാടിലായിരുന്നു വിജിലന്‍സ്
English Summary:
KM Shaji’s Election Fund Case; A preliminary investigation has begun
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.