തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയില്‍ മൂന്ന് പേരെ കരടി ആക്രമിച്ചു. കരുതിലിംഗപുരം സ്വദേശി വൈഗുണ്ഡമണി, നാഗേന്ദ്ര, ശൈലേന്ദ്ര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശിവശൈലത്തിൽ നിന്ന് പെത്തൻപിള്ളയിലേക്ക് മസാല പാക്കറ്റുകളുമായി പോപോയ വൈഗുണ്ഡമണിയുടെ ഇരുചക്രവാഹനത്തിന് നേരെയാണ് കുറ്റിക്കാട്ടിൽ നിന്ന് കരടി ചാടി ആക്രമിക്കുന്നത്.
ഇയാളെ നിലത്ത് തള്ളിയിട്ട ശേഷം കരടി കടിക്കാന്‍ തുടങ്ങി. എന്നാല്‍ കരടിയെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും കരടി പരിക്കേല്‍പ്പിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.
तमिलनाडु के तेनकासी में भालू ने तीन लोगों पर घातक हमला किया है. इसमें दो गंभीर रूप से घायल बताएं जा रहे हैं.#TamilNadu #Tenkasi #bearattack #Viralvideo pic.twitter.com/Et0oRemBN7
— Narendra Singh (@NarendraNeer007) November 7, 2022
English Summary:bear attack three people
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.