23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024

ചൂടിനെ നേരിടാം; ശരീരഭാരവും കുറയ്ക്കാം .. ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കല്ലേ

അജയ കുമാർ കരിവെള്ളൂർ
November 9, 2022 1:16 pm

വെള്ളം കുടിക്കുന്നത് ദാഹം മാറ്റുക മാത്രമല്ല ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ ക്ക് വെള്ളം വളരെ പ്രധാനമാണ് . ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളം എങ്കിലും കുടിച്ചിരിക്കണം.. വെള്ളം കുടിക്കാതെ ഇരുന്നാല്‍ നമുക്ക് നിർജ്ജലീകരണം ഉണ്ടാകും. നമുടെ ശരീരത്തെ ‘ഡീഹൈഡ്രെഷന്‍’ വളരെ പ്രതികൂലമായി ബാധിക്കും. ഒരു മനുഷ്യന്റെ ശരീരത്തിലെ 65% തന്മാത്രയും വെള്ളമാണ്. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതും ശരീര ഘടനയെ കേടുപാടുകള്‍ കൂടാതെ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ട് പോകുന്നതും ശരീരത്തിലെ വെള്ളത്തിന്റ്‌റെ അളവിന് ആനുപാതികം ആയിരിക്കും.

ഒരു ദിവസം കുറഞ്ഞത് 1.5 ലിറ്റര്‍ മൂത്രമൊഴിച്ചു കളയുന്ന നമ്മള്‍ എന്നും ഈ പുറത്ത് പോകുന്ന വെള്ളത്തിന് ആനുപാതികമായി വെള്ളം അകത്തേക്കും എടുക്കേണ്ടതാണ്. വെള്ളത്തിന്റെ അളവ് നമ്മുടെ ശരീരത്തില്‍ കുറയുന്ന സമയത്ത്, നമുക്ക് ഉണങ്ങിയ ചുണ്ട്, മുത്രത്തില്‍ നിറ വ്യതാസം തുടങ്ങിയ കാര്യങ്ങള്‍ അനുഭവപെടും. രണ്ടു ദിവസം വെള്ളം മൊത്തത്തില്‍ ഇല്ലാതിരുന്നലോ.മുത്രമൊഴിക്കാന്‍ കഴിയില്ല, ആഹാരം തൊണ്ടയില്‍ കുടി ഇറക്കാന്‍ സാധിക്കില്ല, ശരീരം മൊത്തം വേദന അങ്ങിനെ ആകെ കൂടെ നമ്മള്‍ തളരുകയും ചെയ്യും.
രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ഈ മാറ്റങ്ങള്‍ക്ക് കാരണമാകും രാവിലെയുള്ള വ്യായാമം, വെള്ളം , പ്രഭാത ഭക്ഷണം തുടങ്ങി മിക്ക കാര്യങ്ങളും നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. രാവിലെ തീര്‍ച്ചയായും ചെയ്യേണ്ടുന്ന ഒന്നാണ് വെള്ളം കുടിക്കല്‍. 

നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ് പ്രഭാതത്തിലെ ഈ വെള്ളം കുടിക്കുന്നത് വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന അഞ്ച് ഗുണങ്ങള്‍:

ശരീര ഭാരം കുറയും
രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നവര്‍ക്ക് ശരീരഭാരം കുറയും ഭക്ഷണത്തിന് മുന്‍പ്, എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനുത്തമം.
ഓര്‍മ, ശ്രദ്ധ, അറിവ് മാനസിക പ്രകടനം എന്നിവയിൽ രാവിലെ വെള്ളം കുടിക്കുന്നത് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ചെറിയ നിര്‍ജ്ജലീകരണം പോലും വിജ്ഞാനത്തെ പ്രതികൂലമായി ബാധിക്കും.

കൂടുതല്‍ വെള്ളം കുടിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച മാനസിക പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പഠനങ്ങള്‍. രാവിലെ തന്നെ ധാരാളം ജലാംശം ശരീരത്തിലെത്തുന്നത് പഠന മികവിന് കാരണമാകും. നിര്‍ജ്ജലീകരണം ഹ്രസ്വകാല ഓര്‍മയിലും ശ്രദ്ധയിലും പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കും.

മാനസികാവസ്ഥയെ സ്വാധീനിക്കും

പല മൂഡ് പല സമയങ്ങളില്‍ ഉണ്ടാകുന്നവരാണ് നമ്മളെല്ലാവരും. രാവിലെ വെള്ളം കുടിക്കുന്നവരില്‍ ‘നല്ല മൂഡ്’ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാധാരണയായി കുറഞ്ഞ അളവില്‍ വെള്ളം കുടിക്കുന്ന ആളുകള്‍ കൂടുതല്‍ വെള്ളം കുടിക്കുമ്പോള്‍ മെച്ചപ്പെട്ട മാനസികാവസ്ഥയുണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വെള്ളം കുടി രാവിലെ തീരെയില്ലാത്തവര്‍ക്ക് അശാന്തത, ദേഷ്യം, വിഷമം, ടെന്‍ഷന്‍ തുടങ്ങിയ നെഗറ്റീവ് മാനസികാവസ്ഥകളുണ്ടാകും.

ചര്‍മ്മത്തിന് ഗുണം

ശരീരത്തില്‍ ദ്രാവകത്തിന്റെ അളവ് വര്‍ധിക്കുന്നത് ചര്‍മ്മത്തിന്റെ ഘടനയും ആരോഗ്യവും മെച്ചപ്പെടുത്തും.
ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന ജലം അതിന്റെ ഇലാസ്തികതയും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു. ഇത് ചര്‍മ്മത്തിന്റെ പുറം പാളിയിലെ ജലാംശം മെച്ചപ്പെടുത്തും. ശരീരത്തില്‍ നിന്ന് മലിനജലം നീക്കം ചെയ്യാന്‍ രാവിലെ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കും. മൂത്രനാളിയില്‍ കല്ലുകള്‍ ഉണ്ടാകുമ്പോള്‍തടയാനും ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും രാവിലെ വെള്ളം ശരീരത്തിലെത്തുന്നത് സഹായിക്കും.

അജയ കുമാർ കരിവെള്ളൂർ
സീനിയർ ഡന്റൽ ഹൈജീനിസ്റ്റ്
ആരോഗ്യ വകുപ്പ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.