3 May 2024, Friday

Related news

May 3, 2024
May 2, 2024
May 2, 2024
April 24, 2024
April 22, 2024
February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024

ബിജു പ്രഭാകറിനെ നീക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കട്ടെ: കാനം രാജേന്ദ്രന്‍

Janayugom Webdesk
കൊല്ലം
November 12, 2022 8:01 pm

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സ്വകാര്യവല്കരണമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സിഎംഡിയും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുമായ ബിജു പ്രഭാകറിന്റെ അഭിപ്രായം എല്‍ഡിഎഫ് നയമല്ലെന്ന് കാനം രാജേന്ദ്രന്‍. ഇദ്ദേഹത്തെ നീക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണം. ബിഎംഎസ് പോലും കേന്ദ്രത്തിന്റെ സ്വകാര്യവല്കരണത്തിനെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നതിന്റെ ഔചിത്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാല ചാന്‍സിലറെ മാറ്റുന്നത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് വേണോ ബില്ല് വേണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സ്തുതിപാഠകരെ സര്‍വകലാശാലയില്‍ നിയമിക്കാന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അഭിപ്രായം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മുമ്പ് യുഡിഎഫ് ഭരിച്ചപ്പോഴുള്ള അനുഭവമായിരിക്കും അദ്ദേഹം പറയുന്നതെന്നും കാനം പ്രതികരിച്ചു.

Eng­lish Summary:Let the gov­ern­ment con­sid­er remov­ing Biju Prab­hakar: Kanam Rajendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.